KSDLIVENEWS

Real news for everyone

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് രക്ഷപ്പെടരുത്: മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ KSEB CITU

SHARE THIS ON

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിക്കിടെ അനാവശ്യമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി പ്രശ്നം വഷളാക്കുകയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ KSEB CITU യൂണിയൻ. ‘മൊത്തം കുളമാകട്ടെ എന്ന ലക്ഷ്യത്തോടെ അനാവശ്യമായി വൈദ്യുതി ഓഫ് ചെയ്യുന്നു’ എന്ന തരത്തിലുള്ള മുഖ്യമന്ത്രിയുടെ പരാമർശം അപലപനീയമാണെന്ന് KSEB വർക്കേഴ്സ് അസോസിയേഷൻ (KSEBWA) പ്രതികരിച്ചു.

മുഖ്യമന്ത്രിയുടേത് തൊഴിലാളികളോടുള്ള വെല്ലുവിളിയാണെന്നും സംഘടന ആരോപിച്ചു. വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ശാശ്വതമായ പരിഹാരം കണ്ടെത്തുന്നതിന് പകരം തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമമാണ് നടക്കുന്നതെന്നും KSEBWA ആരോപിച്ചു.

വൈദ്യുതി വിതരണം ഉറപ്പാക്കുന്നതിൽ ജീവനക്കാർ നടത്തുന്ന പ്രവർത്തനങ്ങളെ അവഗണിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ അംഗീകരിക്കാനാകില്ലെന്നും സംഘടന വ്യക്തമാക്കി. പ്രതിസന്ധിയുടെ യഥാർഥ കാരണങ്ങൾ പരിശോധിച്ച് ശാശ്വത പരിഹാരം കണ്ടെത്തുകയാണ് വേണ്ടതെന്നും KSEBWA ആവശ്യപ്പെട്ടു.

തൊഴിലാളികൾ മനഃപൂർവം വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നുവെന്ന തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന തരത്തിലുള്ള പ്രസ്താവന മുഖ്യമന്ത്രി തിരുത്തണമെന്നും KSEB വർക്കേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!