KSDLIVENEWS

Real news for everyone

ജനങ്ങളെ മോദി പിഴിയുന്നു’; UPI ഇടപാടിന് അധിക ചാർജ് ഈടാക്കാനുള്ള നീക്കത്തിൽ കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ്

SHARE THIS ON

ഡൽഹി: രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടിന് അധിക ചാർജ് ഈടാക്കാനുള്ള നീക്കത്തിൽ കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ്. യുപിഐ ഇടപാടുകൾക്ക് മോദി ടാക്സ് എന്ന് വിമർശനം. യുപിഐ ഉപയോഗിക്കുന്ന ജനങ്ങളെ മോദി പിഴിയുന്നുവെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. പണരഹിത സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുത്തതിൻ്റെ ക്രെഡിറ്റ് എടുത്തയാളാണ് മോദി. ഒക്ടോബർ 15 മുതൽ കൊള്ള തുടങ്ങുമെന്നും വിമർശനം.

2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് 0.4% ഫീസ് ഈടാക്കാനാണ് നീക്കം. എന്നാൽ വ്യക്തിഗത ഇടപാടുകൾക സൗജന്യമായി തുടരും.75,000 രൂപയോ അതിൽ കൂടുതലോ UPI പേയ്‌മെന്റ് നടത്തിയാൽ പരമാവധി ഫീസ് 300 രൂപയായിരിക്കും.2000 രൂപയ്ക്ക് മുകളിലുള്ള റെയിൽവേ, ടെലികോം സേവനങ്ങൾ, ഇൻഷുറൻസ്, ഇന്ധന ഇടപാടുകൾക്ക് 5 രൂപ ഫ്ലാറ്റ് ഫീസ് ഈടാക്കും.

അതേസമയം, റൂപേ കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് അധിക ഫീസ് ഈടാക്കില്ലെന്നും ഉത്തരവിൽ അറിയിച്ചിട്ടുണ്ട്. എന്നാൽ പുതിയ ഉത്തരവ് പ്രകാരം വ്യക്തികൾ തമ്മിലുള്ള സാധാരണ പണമിടപാടുകൾക്ക് യാതൊരുവിധ ഫീസും ഈടാക്കില്ല. സാധാരണക്കാർക്ക് തികച്ചും സൗജന്യമായി തുടർന്നും യുപിഐ സേവനങ്ങൾ ഉപയോഗിക്കാം.

error: Content is protected !!