KSDLIVENEWS

Real news for everyone

രമ്യയുടെ കയ്യാങ്കളി വിവാദം തിരഞ്ഞെടുപ്പിൽ തിരിച്ചടിയായി; ചിറയിന്‍കീഴില്‍ യുഡിഎഫിനു നഷ്ടമായത് 2 സീറ്റ്

SHARE THIS ON

തിരുവനന്തപുരം: രമ്യ ഹരിദാസ് എംഎല്‍എ ഉള്‍പ്പെട്ട കയ്യാങ്കളി വിവാദമുണ്ടായ ചിറയിന്‍കീഴില്‍ യുഡിഎഫിനു കനത്ത തിരിച്ചടി. ചിറയിന്‍കീഴ് നിയമസഭാ മണ്ഡലത്തിന്റെ പരിധിയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ടു വാര്‍ഡുകളിലും എല്‍ഡിഎഫ് അട്ടിമറി വിജയം നേടി. ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചുതെങ്ങ് ഡിവിഷന്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. 395 വോട്ടിന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബിജിമോള്‍ ആണു ജയിച്ചത്. 593 വോട്ടിനു കഴിഞ്ഞ തവണ യുഡിഎഫ് ജയിച്ച സീറ്റാണിത്. ചിറയിന്‍കീഴ് നിയമസഭാ മണ്ഡലത്തിനു കീഴിലുള്ള മംഗലപുരം പഞ്ചായത്തിലെ മുണ്ടയ്ക്കല്‍ വാര്‍ഡും യുഡിഎഫിനു നഷ്ടമായി. ഇവിടെ എൽഡിഎഫിലെ രമ്യ തുളസി 440 വോട്ടും യുഡിഎഫിലെ അജന്ത ഷിജി 301 വോട്ടുമാണ് നേടിയത്.

രമ്യ ഹരിദാസും സഹായി പാളയം പ്രദീപും ഒരു ഭാഗത്തും ഒരു വിഭാഗം പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ മറുഭാഗത്തുമായി നടന്ന കയ്യാങ്കളി കോണ്‍ഗ്രസിനു വലിയ തലവേദനയായിരുന്നു. കെപിസിസി നേതൃത്വം ഇടപെട്ട് എംഎല്‍എയ്ക്കുള്‍പ്പെടെ താക്കീത് നല്‍കിയാണ് പ്രശ്‌നം അവസാനിപ്പിച്ചത്. എന്നാല്‍ പ്രദേശിക തലത്തില്‍ പാര്‍ട്ടിയില്‍ നിലനിന്ന അതൃപ്തി തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചുവെന്നാണ് ഫലം സൂചിപ്പിക്കുന്നത്.

error: Content is protected !!