KSDLIVENEWS

Real news for everyone

ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം അഞ്ച് കോടി മുപ്പത്തേഴ് ലക്ഷം കടന്നു

SHARE THIS ON

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അഞ്ച് കോടി മുപ്പത്തേഴ് ലക്ഷം കടന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 6.41 ലക്ഷം പേര്‍ക്കാണ് രോഗം ബാധിച്ചത്. കൃത്യമായി പറഞ്ഞാല്‍ 641,179 പേര്‍ക്കാണ് രോഗബാധയുണ്ടാതെന്ന് ജോണ്‍സ്ഹോപ്കിന്‍സ് സര്‍വകലാശാലയും വേള്‍ഡോ മീറ്ററും പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.ലോകത്ത് ഇതുവരെ 53,716,907 പേര്‍ക്കാണ് കോവിഡ് ബാധ ഉണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,798 പേര്‍ കൂടി മരിച്ചതോടെ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ ആകെ എണ്ണം 1,308,425 ആയി ഉയര്‍ന്നു. 37,477,218 പേരാണ് രോഗമുക്തി നേടിയത്.അമേരിക്ക, ഇന്ത്യ, ബ്രസീല്‍, ഫ്രാന്‍സ്, റഷ്യ, സ്പെയിന്‍, ബ്രിട്ടന്‍, അര്‍ജന്‍റീന, കൊളംബിയ, ഇറ്റലി എന്നീ രാജ്യങ്ങളാണ് കോവിഡ് വ്യാപനത്തില്‍ മുന്നിലുള്ളത്.അമേരിക്കയില്‍ ഇതുവരെ 1,10,61,491 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ രണ്ടര ലക്ഷത്തോട് അടുക്കുന്നു. രോഗമുക്തി നേടിയവരുടെ എണ്ണം അറുപത്തേഴ് ലക്ഷം കടന്നു.ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം എണ്‍പത്തേഴ് ലക്ഷം പിന്നിട്ടു. നിലവില്‍ 4,80,614 പേരാണ് ചികിത്സയിലുള്ളത്. മരണസംഖ്യ 1.29 ലക്ഷമായി. രോഗമുക്തി നേടിയവരുടെ എണ്ണം എണ്‍പത്തൊന്ന് ലക്ഷം പിന്നിട്ടു.രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ള ബ്രസീലില്‍ ഇതുവരെ അമ്ബത്തിയെട്ട് ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1.64 ലക്ഷം പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അമ്ബത്തിരണ്ട് ലക്ഷം കടന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!