KSDLIVENEWS

Real news for everyone

ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ യു.എ.ഇയില്‍ എത്തിച്ചു;അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

SHARE THIS ON

സഹപൈലറ്റിന്റെ ആക്രമണത്തില്‍ പരുക്കേറ്റ ഫ്ലൈ ദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്ക്കായി യു.എ.ഇയില്‍ എത്തിച്ചു.

അടിയന്തര ശസ്ത്രക്രിയ പൂർത്തിയാക്കിയ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. യു.എ.ഇയിലെ ആശുപത്രിയിലുള്ള സ്മിത്തിന്റെ കുടുംബത്തെ ഇന്ത്യൻ സ്ഥാനപതി ഡോ. ദീപക് മിത്തലും ദുബായ് കോണ്‍സല്‍ ജനറല്‍ ഡോ. വിഷ്ണുവർധന റെഡ്ഡിയും സന്ദർശിച്ച്‌ സർക്കാരിന്റെ പൂർണ്ണ പിന്തുണ ഉറപ്പുനല്‍കി.

പൈലറ്റുമാരുടെ പരിശീലകൻ കൂടിയായ സ്മിത്തിന്റെ ധീരതയില്‍ രാജ്യം അഭിമാനിക്കുന്നുവെന്നും അദ്ദേഹം ഇന്ത്യയുടെ വീരപുത്രനാണെന്നും സ്ഥാനപതി പറഞ്ഞു. പതിമൂന്ന് വർഷത്തെ പ്രവർത്തനപരിചയമുള്ള സ്മിത് ഒൻപതിനായിരത്തി എഴുന്നൂറ്റി അൻപത് മണിക്കൂർ വിമാനം പറത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!