ഒക്ടോബർ 1 ലോക വയോജന ദിനത്തിൽ ജിഎച്ച്എസ്എസ് ചെർക്കള സെൻട്രൽ ജൂനിയർ റെഡ് ക്രോസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആയിഷ ചെർക്കളം അബ്ദുല്ലയെ ആദരിച്ചു

ഒക്ടോബർ 1 ലോക വയോജന ദിനത്തിൽ ജിഎച്ച്എസ്എസ് ചെർക്കള സെൻട്രൽ ജൂനിയർ റെഡ് ക്രോസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചെങ്കള ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വിദ്യാഭ്യാസ രംഗത്ത് മികച്ച പിന്തുണയും നൽകിയ ആയിഷ ചെർക്കളം അബ്ദുല്ലയെ സ്കൂൾ പിടിഎ പ്രസിഡണ്ട് മുനീർ പി ചെർക്കളം, ഹെഡ്മിസ്ട്രസ് സുബൈദ ടി യും ചേർന്ന് ആദരിച്ചു. മുൻ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയും കേരളത്തിലെ അറിയപ്പെട്ട രാഷ്ട്രീയ നേതാവുമായ പരേതനായ ശ്രീ ചെർക്കളം അബ്ദുല്ല സാഹിബിന്റെ പത്നിയാണ് ആയിഷ ചെർക്കളം അബ്ദുള്ള.ചടങ്ങിൽ ജൂനിയർ റെഡ് ക്രോസ് ജില്ലാ കോഡിനേറ്റർ സമീർ തെക്കിൽ, എസ്. എം. സി.വൈസ് ചെയർമാൻ കബീർ ചെർക്കളം, ജെ ആർ സി കൗൺസിലേർസ് ഷീജ ജോഷി, സീന എസ്,ബഷീർ പൈക്ക എന്നിവർ പങ്കെടുത്തു.

