KSDLIVENEWS

Real news for everyone

ശൈലജ ടീച്ചറെ അഭിനന്ദിച്ച് അന്താരാഷ്ട്ര സയൻസ് മാ ഗസിൻ

SHARE THIS ON

കോവിഡ് പ്രതിരോധത്തിലൂടെ രാജ്യത്തിന് മാതൃക തീര്‍ത്ത ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ക്ക് വീണ്ടും ആദരം.അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ ദി അഡ്വാന്‍സ്‌മെന്റ്‌ ഓഫ്‌ സയന്‍സ്‌ (എഎഎഎസ്‌) സംഘടനയുടെ സയന്‍സ് മാഗസിനിലാണ് ശൈലജ ടീച്ചറെ അഭിനന്ദിച്ച്‌ റിപ്പോര്‍ട്ട്.ആരോഗ്യമന്ത്രി കെ കെ ശൈലജ കോവിഡ്‌ മഹാമാരിയെ നേരിട്ടത്‌ കൃത്യമായ തയ്യാറെടുപ്പും ആത്മവിശ്വാസത്തോടും കൂടിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ‘ഇന്ത്യയുടെ കോവിഡ്‌ അധ്യാപിക’ എന്ന റിപ്പോര്‍ട്ടിലാണ്‌ ഇക്കാര്യമുള്ളത്‌.സംസ്ഥാനത്തെ കോവിഡ്‌ പ്രതിരോധ നേട്ടത്തിനു പിന്നില്‍ മന്ത്രി കെ കെ ശൈലജയുടെ പങ്ക്‌ ഏറെ വലുതാണെന്ന്‌ പബ്ലിക്‌ ഹെല്‍ത്ത്‌ ഫൗണ്ടേഷന്‍ ഓഫ്‌ ഇന്ത്യ ഡയറക്ടര്‍ കെ ശ്രീനാഥ്‌ റെഡ്ഡി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു‌.മുന്‍ ഹൈസ്കൂള്‍ ശാസ്‌ത്ര അധ്യാപിക കൂടിയായ മന്ത്രി ശൈലജയുടെ നേതൃത്വം സംസ്ഥാനത്തിന്‌ കൂടുതല്‍ ഗുണകരമായി–അദ്ദേഹം ചൂണ്ടിക്കാട്ടി. നിപാ വൈറസിനെ 2018ല്‍ നേരിട്ട അനുഭവം മന്ത്രിക്ക് കരുത്തായെന്നും റിപ്പോര്‍ട്ടിലുണ്ട്.രാഷ്‌ട്രീയ വ്യത്യാസങ്ങള്‍ക്കിടെയും കേരളത്തിലെ പ്രാഥമികാരോഗ്യ സംവിധാനത്തിന്‌ എല്ലാ തുറയില്‍നിന്നും ലഭിച്ച പിന്തുണയും കോവിഡ്‌ പ്രതിരോധത്തില്‍ സംസ്ഥാനത്തിന്‌ ഗുണപ്രദമായതായും മാഗസിന്‍ വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!