KSDLIVENEWS

Real news for everyone

ഒരുപാട് പരുക്കുകള്‍ പറ്റിയിരുന്നു: എങ്കിലും എഴുന്നേല്‍ക്കണമെന്നും എന്തെങ്കിലും ചെയ്യണമെന്നും തോന്നി; ഫ്ലൈ ദുബായ് വിമാനത്തിലെ പൈലറ്റ് സ്മിത് മച്ഛാറുമായി സംസാരിച്ച് പ്രധാനമന്ത്രി

SHARE THIS ON

ഡല്‍ഹി: ഫ്‌ളൈ ദുബായ് വിമാനത്തില്‍ സഹ പൈലറ്റിന്റെ ആക്രമണത്തില്‍ പരുക്കേറ്റ ക്യാപറ്റന്‍ സ്മിത് മച്ഛാറുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്മിത് മച്ഛാര്‍ ധീതരയുടെ ഉദാത്ത മാതൃകയെന്ന് പ്രധാനമന്ത്രി പറഞ്ഞു. വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.

മച്ഛാറിന്റെ ധൈര്യവും വീര്യവും പെട്ടെന്നുള്ള തീരുമാനമെടുക്കാനുള്ള കഴിവും നിരവധി ആളുകളുടെ ജീവന്‍ രക്ഷിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന്, ജീവന്‍ അപഹരിക്കുന്നവരല്ല, മറിച്ച് ജീവന്‍ രക്ഷിക്കുന്നവരാണ് നമ്മള്‍ ഇന്ത്യക്കാര്‍ എന്ന് അഭിമാനത്തോടെ പറയാന്‍ രാജ്യത്തിന് മുഴുവന്‍ സാധിക്കും. മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ പോലും പണയം വെക്കാന്‍ സന്നദ്ധരായവരാണ് ഇന്ത്യക്കാര്‍ എന്ന് അഭിമാനത്തോടെ പറയാന്‍ രാജ്യത്തിന് കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു – പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുമായുള്ള സംഭാഷണത്തിനിടെ മച്ഛാന്‍ വികാരാധീനനായി. പ്രധാനമന്ത്രിയാണ് തന്റെ ഏറ്റവും വലിയ മാതൃകയെന്നും ഇത്തരത്തില്‍ വിളിച്ച് തന്നോട് സംസാരിക്കുന്നതില്‍ അഭിമാനമെന്നും അദ്ദേഹം പറഞ്ഞു. എനിക്ക് ഒരുപാട് പരുക്കുകള്‍ പറ്റിയിരുന്നു, എങ്കിലും എഴുന്നേല്‍ക്കണമെന്നും എന്തെങ്കിലും പ്രവര്‍ക്കണമെന്നും ഞാന്‍ എന്നോട് തന്നെ പറഞ്ഞു. ആ നിമിഷം, ഞാന്‍ എന്റെ ജീവനുവേണ്ടി പോരാടുകയായിരുന്നു. ഞാന്‍ താഴെ വീണിരുന്നു; എന്നാല്‍ എഴുന്നേറ്റില്ലെങ്കില്‍ ഞാന്‍ മരിച്ചുപോകുമെന്ന് എനിക്ക് ബോധ്യമായി – സംഭവം ഓര്‍ത്തെടുക്കേ അദ്ദേഹം പ്രധാനമന്ത്രിയോട് പറഞ്ഞു.

ഞാന്‍ 17 വര്‍ഷത്തിലേറെയായി വിമാനം പറത്തുന്നുണ്ട്, കഴിഞ്ഞ 11 വര്‍ഷമായി ക്യാപ്റ്റനുമാണ്. അതുകൊണ്ട് കണ്ണടച്ചാല്‍ പോലും വിമാനത്തിനുള്ളില്‍ എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലാക്കാന്‍ സാധിക്കും. അവസാനമായി ഒരു ശ്രമം കൂടി നടത്തേണ്ടതുണ്ടെന്ന് എനിക്കറിയാമായിരുന്നു. കോക്ക്പിറ്റ് വാതില്‍ തുറക്കാന്‍ ഞാന്‍ പരമാവധി പരിശ്രമിച്ചു. അത് തുറന്നതോടെ മറ്റുള്ളവരെല്ലാം അകത്തേക്ക് വന്നു. പിന്നീട് നടന്ന കാര്യങ്ങളില്‍ എല്ലാവര്‍ക്കും തുല്യമായ പങ്കുണ്ടായിരുന്നു – അദ്ദേഹം പറഞ്ഞു.

ഗുരുതര പരുക്കേറ്റ സ്മിത് മച്ഛാര്‍ യുഎഇയില്‍ ചികിത്സയിലാണ്. ദുബായില്‍ നിന്ന് ടെല്‍അവീവിലേക്ക് പുറപ്പെട്ട ഫ്‌ലൈ ദുബായ് വിമാനം സൗദി അറേബ്യയില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തതിന് പിന്നില്‍ പൈലറ്റുമാര്‍ തമ്മിലുണ്ടായ തര്‍ക്കമാണെന്ന് യുഎഇ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. ഇപ്പോള്‍ കോക്പിറ്റിനുള്ളില്‍ സംഘര്‍ഷം ഉണ്ടായതായി സൗദി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുകയാണ്. പ്രാഥമിക അന്വേഷണത്തില്‍ സംഘര്‍ഷമുണ്ടായെന്ന് കണ്ടെത്തി. രണ്ട് പൈലറ്റുമാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഇരുവര്‍ക്കും മതിയായ ചികിത്സ ഉറപ്പാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!