ആകാശം ഇടിഞ്ഞു വീണില്ല , ഭൂമി പിളർന്നില്ല . ഇഞ്ചി കൃഷിക്ക് യോജ്യമായ ഭൂമി വയനാട്ടിലോ കർണ്ണാടകയിലോ ഉണ്ടെങ്കിൽ പറയണം ‘ പ്രതിപക്ഷത്തെ പരിഹസിച്ചു മന്ത്രി കെടി ജലീൽ

കൊച്ചി: ആരോപണങ്ങള്‍ക്ക് മേല്‍ ആരോപണങ്ങളുമായി വന്നിട്ടും മന്ത്രി കെ ടി ജലീലിനെതിരെ ഒരു തെളിവുപോലും ലഭിക്കാത്ത അവസ്ഥയാണ് പ്രതിപക്ഷത്തിന്. ഇപ്പോളിതാ പ്രതിപക്ഷത്തെ പരിഹസിച്ചുകൊണ്ടു ഫേസ്‌ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുകയാണ് മന്ത്രി.
മന്ത്രിയുടെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം.
•ആകാശം ഇടിഞ്ഞു വീണില്ല, ഭൂമി പിളര്‍ന്നില്ല•
സിറിയയിലേക്കും പാകിസ്ഥാനിലേക്കും വിളിച്ച കോളുകളടങ്ങിയതുള്‍പ്പടെ മന്ത്രി നടത്തിയ നിഗൂഢ നീക്കങ്ങളെ സംബന്ധിച്ചും, സ്വര്‍ണ്ണ കള്ളക്കടത്തിലെ പങ്കാളിത്തത്തെക്കുറിച്ചുമെല്ലാമുള്ള, അതീവ പ്രാധാന്യമര്‍ഹിക്കുന്ന വിവരങ്ങളടങ്ങിയ, കസ്റ്റംസ് പിടിച്ചെടുത്ത ഗണ്‍മാന്‍്റെ ഫോണ്‍, തിരിച്ചു ലഭിച്ച വിവരം എല്ലാ “അഭ്യുദയകാംക്ഷികളെ”യും സന്തോഷപൂര്‍വ്വം അറിയിക്കുന്നു.
മന്ത്രി നാട്ടിലൊക്കെത്തന്നെ ഉണ്ടെന്ന വിവരവും സവിനയം ഉണര്‍ത്തുന്നു. ഇഞ്ചി കൃഷിക്ക് യോജ്യമായ ഭൂമി വയനാട്ടിലോ കര്‍ണ്ണാടകയിലോ പാട്ടത്തിനോ വിലക്കോ ലഭിക്കാനുള്ളതായി ആരുടെയെങ്കിലും ശ്രദ്ധയിലുണ്ടെങ്കില്‍ അറിയിച്ചാല്‍ നന്നായിരുന്നു. സത്യമേവ ജയതെ.

