KSDLIVENEWS

Real news for everyone

2024ൽ ബിജെപിയുടെ ഭൂരിപക്ഷം കുറച്ചത് 4 നേതാക്കൾ; പിണറായി സർക്കാരിനെ താഴെയിറക്കിയത് എസ്ഐആറിലൂടെ; അഭിജിത് ദീപകെ

SHARE THIS ON

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും തിരഞ്ഞെടുപ്പ് കമ്മിഷനുമെതിരെ ആഞ്ഞടിച്ച് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ. ബിജെപിയെ എതിർക്കുന്നവരുടെ വോട്ടവകാശം ഇല്ലാതാക്കാനാണ് എസ്ഐആറിലൂടെ ലക്ഷ്യമിട്ടതെന്ന് ദീപ്കെ ആരോപിച്ചു. ജനാധിപത്യത്തെ അട്ടിമറിച്ച മോദിയും തിര‍ഞ്ഞെടുപ്പ് കമ്മിഷനും എസ്ഐആറിലൂടെ ഇത്തരത്തിൽ വോട്ടുകൾ വെട്ടിയാണ് പിണറായി വിജയൻ ഉൾപ്പെടെയുള്ള സർക്കാരിനെ താഴെയിറക്കിയതെന്നും കുറ്റപ്പെടുത്തി. ബെംഗളൂരുവലെ ഫ്രീഡം പാർക്കിൽ സംഘടിപ്പിച്ച ‘പീപ്പിൾസ് ട്രൈബ്യുണൽ’ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

‘‘വോട്ടുകൾ വെട്ടിക്കുറച്ചും കട്ടെടുത്തുമാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായത്. മരിച്ചവർ വരെ വോട്ടർ പട്ടികയിൽ ഇവിടെ ജീവനോടെ നിൽക്കുകയാണ്. ഈ രാജ്യത്തെ ജനാധിപത്യത്തിനാണ് മരണം സംഭവിച്ചത്. മോദിയുടെയും അമിത് ഷായുടെയും നിർദേശ പ്രകാരമാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ വോട്ടുകൾ വെട്ടിമാറ്റിയത്. നമ്മുടെ രാജ്യത്തെയും ജനാധിപത്യത്തെയും സംരക്ഷിക്കാൻ പോരാടേണ്ടത് അത്യാവശ്യമാണ്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് വെറും മുദ്രാവാക്യം മാത്രമാണ്, ഒരു രാജ്യം ഒരു പാർട്ടി എന്നതാണ് അവരുടെ ലക്ഷ്യം’– ദീപ്കെ പറഞ്ഞു. 

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും പ്രതിപക്ഷവും തമ്മിൽ രണ്ടു ശതമാനത്തിന്റെ വോട്ട് വ്യത്യാസം മാത്രമാണ് ഉണ്ടായിരുന്നതെന്നും 400 സീറ്റുകൾ നേടുമെന്ന് പ്രഖ്യാപിച്ച ബിജെപിക്ക് വെറും 240 സീറ്റുകളാണ് ലഭിച്ചതെന്നും ദീപ്കെ പറഞ്ഞു.  ഇന്ത്യയിലുടനീളം 13 കോടിയോളം വോട്ടുകളാണ്  ഇല്ലാതാക്കിയത്. കർണാടകയിൽ മാത്രം ഒരു കോടി പേരെയാണ് വെട്ടിമാറ്റിയത്, അതാകട്ടെ റജിസ്റ്റർ ചെയ്ത ആകെ വോട്ടുവിഹിതത്തിന്റെ 13–14 ശതമാനം വരും. മോദി തരംഗത്തിന്റെ ഉച്ചസ്ഥായിയിൽ പോലും വിജയിക്കാൻ കഴിയാത്ത സംസ്ഥാനങ്ങൾ നേടാൻ ഇത്തരം വെട്ടിമാറ്റലുകൾ സഹായിച്ചെന്നും ദീപ്കെ ആരോപിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!