KSDLIVENEWS

Real news for everyone

സിജെപി നേതാക്കൾ പുറത്തേക്ക്: അശുതോഷ് റാങ്കയ്ക്കും സൗരവ് ദൗസിനും ജാമ്യം

SHARE THIS ON

‍ഡൽഹി: സിജെപി നേതാക്കളായ അശുതോഷ് റാങ്കയ്ക്കും സൗരവ് ദൗസിനും ജാമ്യം. ഡൽഹി സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ആണ് ജാമ്യം നൽകിയത്. പൊലീസ് മൂന്ന് ദിവസത്തേക്ക് കസ്റ്റഡി നീട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ പൊലീസിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു. ഇന്ന് ജുഡീഷ്യൽ കസ്റ്റഡി അവസാനിക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് ജാമ്യം നൽകിയത്. ഏഴ് ദിവസം ജുഡീഷ്യൽ കസ്റ്റ‍ഡിയിലായിരുന്നു ഇരുവരും.

നേരത്തെ ജാമ്യഹർജിയുമായി ഹൈക്കോടതിയെ ഇരുവരും സമീപിച്ചിരുന്നു. എന്നാൽ ഇരുവരും ജെൻസികൾ അല്ലെന്നും നേരത്തെ ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്നുമായിരുന്നു ഹൈക്കോടതി വിമർശനം. പൊതുസമാധാനത്തിനും സുരക്ഷയ്ക്കുമായി ബാരിക്കേഡുകൾ സ്ഥാപിക്കുന്നതിന് കൃത്യമായ ലക്ഷ്യമുണ്ട്. അവ തകർക്കുന്നത് വലിയ ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. ഹർജി പരിഗണിക്കാൻ ഹൈക്കോടതി വിസമ്മതിച്ചതിനെ തുടർന്ന് ഇരുവരും ഹർജി പിൻവലിക്കുകയായിരുന്നു.

പ്രതിഷേധങ്ങൾക്ക് വിലക്കേർപ്പെടുത്തിയ ജന്തർ മന്തറിൽ പ്രതിഷേധിക്കാൻ നിയന്ത്രണങ്ങൾ ലംഘിച്ചതിനെ തുടർന്നായിരുന്നു പൊലീസ് ഇവരെ അറസ്റ്റ് ചെയ്തിരുന്നത്. തുടർന്ന് അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും ആദ്യം വിട്ടയച്ചത്. ഇരുവരും ഒപ്പിട്ട ബോണ്ടിലെ വ്യവസ്ഥകൾ മനഃപൂർവം ലംഘിക്കുകയും പിന്നാലെ സമാധാനലംഘനം നടത്തുകയും ചെയ്തതായി കോടതി നിരീക്ഷിച്ചതിനെ തുടർന്ന് ജുഡീഷ്യൽ കസ്റ്റഡി രണ്ട് ദിവസം കൂടി നീട്ടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!