KSDLIVENEWS

Real news for everyone

ശോഭിക വെഡിങ്സിൽ ‘Sweet Diwali Sale’ ഫെസ്റ്റിവലിന് തുടക്കമായി

SHARE THIS ON

കാസർഗോഡ്: നാടും നഗരവും ദീപാവലിയെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ ആഘോഷങ്ങൾക്ക് നിറപ്പകിട്ടേകാൻ ശോഭിക വെഡിങ്സും. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ശോഭിക വെഡിങ്സ് അവതരിപ്പിക്കുന്ന ‘Sweet Diwali Sale’ ഫെസ്റ്റിവലിന് കാസർഗോഡ് ഷോറൂമിൽ തുടക്കമായി. കാസർഗോഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ മിസ്റ്റർ വിനോദ് കുമാർ സി.വി. ഫെസ്റ്റിവലിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ദീപാവലിയെ കൂടുതൽ വർണാഭമാക്കാൻ ആകർഷകവും ട്രെൻഡിയുമായ വസ്ത്രശേഖരങ്ങളാണ് ശോഭിക വെഡിങ്സ് ഒരുക്കിയിരിക്കുന്നത്. ആഘോഷവേളകൾക്ക് അനുയോജ്യമായ വ്യത്യസ്ത ഡിസൈനുകളിലും നിറങ്ങളിലും പാറ്റേണുകളിലുമുള്ള വസ്ത്രങ്ങൾ ഉപഭോക്താക്കൾക്ക് പുതിയ ഫാഷൻ അനുഭവം സമ്മാനിക്കും.

പരമ്പരാഗത വസ്ത്രങ്ങളുടെ ഭംഗിയും ആധുനിക ഫാഷൻ ട്രെൻഡുകളും സമന്വയിപ്പിച്ചുള്ള വൈവിധ്യമാർന്ന കളക്ഷനുകൾ ഇത്തവണത്തെ ദീപാവലി ഷോപ്പിങ്ങിന് കൂടുതൽ ആകർഷണീയത നൽകുന്നു.

ഓരോ ആഘോഷവേളയിലും ഉപഭോക്താക്കൾക്ക് ഏറ്റവും പുതിയ ഫാഷൻ ട്രെൻഡുകൾ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ശോഭിക വെഡിങ്സ്, ഇത്തവണയും എല്ലാ പ്രായക്കാർക്കും അവരുടെ ഇഷ്ടങ്ങൾക്കും ആഘോഷാവശ്യങ്ങൾക്കും അനുയോജ്യമായ വൈവിധ്യമാർന്ന വസ്ത്രശേഖരമാണ് അവതരിപ്പിക്കുന്നത്. ദീപാവലി ആഘോഷങ്ങൾക്കും കുടുംബസംഗമങ്ങൾക്കും സമ്മാനങ്ങൾ നൽകുന്നതിനും അനുയോജ്യമായ വസ്ത്രങ്ങൾ തിരഞ്ഞെടുക്കാൻ ഉപഭോക്താക്കൾക്ക് ഈ ഫെസ്റ്റിവൽ അവസരമൊരുക്കുന്നു.

ഉദ്ഘാടന ചടങ്ങിൽ ശോഭിക വെഡിങ്സ് ഡയറക്ടർ ഹാഷിർ ഫജർ, ഷോറൂം മാനേജർമാരായ അംജദ് അലി, രാജേഷ് യു. എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!