പെരിയ, മൂന്നാംകടവില്‍ കെഎസ്ആര്‍ടിസി ബസിനു പിന്നില്‍ ലോറിയിടിച്ചു; ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്, ബസ് യാത്രക്കാരിക്കും പരിക്കേറ്റു

കാസർകോട്: പെരിയ, മൂന്നാംകടവിൽ വൻ വാഹനാപകടം. കെ.എസ് ആർ ടി സി ബസ് നിർത്തിയിട്ട് ആളെ എടുക്കുന്നതിനിടയിൽ നിയന്ത്രണം തെറ്റിയെത്തിയ ലോറി പിറകിലിടിച്ചാണ് അപകടം. ഇന്ന് (ചൊവ്വ) ഉച്ചക്ക് 11 മണിയോടെയാണ് അപകടം. ലോറി ഡ്രൈവർ പെരിയ, ചെക്കിപ്പള്ളത്തെ പ്രശാന്തിനു സാരമായി പരിക്കേറ്റു. ബസിൻ്റെ പിൻസീറ്റിൽ ഇരുന്നു യാത്ര ചെയ്യുകയായിരുന്ന സ്ത്രീക്കും പരിക്കേറ്റു. സുള്ള്യയിൽ നിന്ന് കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്നു കെ എസ് ആർ ടി സി ബസ്.

