മംഗളൂരുവിൽ 153 ഗ്രാം എം ഡി എം എയുമായി യുവതി അറസ്റ്റില്‍; പിടിയിലായത് വിദ്യാര്‍ത്ഥികള്‍ക്കു മയക്കുമരുന്നു എത്തിക്കുന്ന പ്രധാന കണ്ണിയായ നസീമ

മംഗ്ളൂരു: 153 ഗ്രാം എം ഡി എം എയുമായി യുവതി അറസ്റ്റിൽ. ബെൽത്തങ്ങാടി, ലായില സ്വദേശിനിയും മംഗ്ളൂരു, പമ്പുവെൽ, ഉജോടിയിലെ ഒരു ഫ്ളാറ്റിൽ താമസക്കാരിയുമായ നസീമ (42)യെ ആണ് നോർത്ത് പൊലീസ് അറസ്റ്റു ചെയ്തത്. രഹസ്യ വിവരത്തെ തുടർന്ന് ഫ്ളാറ്റിൽ റെയ്‌ഡ് നടത്തിയാണ് മയക്കുമരുന്നു പിടികൂടിയത്. മംഗ്ളൂരു നഗരത്തിൽ വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് അറസ്റ്റിലായ നസീമയെന്ന് പൊലീസ് പറഞ്ഞു. മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടയിൽ പിടിയിലായ ഒരാളിൽ നിന്നാണ് നസീമയെ കുറിച്ചുള്ള വിവരം പൊലീസിനു ലഭിച്ചത്.

