KSDLIVENEWS

Real news for everyone

ചേരാനല്ലൂർ വാഹന അപകടം; പ്രതിയായ 17 കാരന്‍റെ വ്യക്തി വിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുത്തു, 17 യൂസർ ഐഡികൾക്ക് എതിരെ നടപടി

SHARE THIS ON

കൊച്ചി: ചേരാനല്ലൂർ വാഹന അപകട കേസിലെ പ്രതിയായ 17 കാരന്‍റെ വ്യക്തി വിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുത്ത് എറണാകുളം സൈബർ പോലീസ്. സോഷ്യൽ മീഡിയയിലെ 17 യൂസർ ഐഡികൾക്ക് എതിരെയാണ് കേസ്. കോടതി നിർദേശത്തെ തുടർന്നാണ് പോലീസ് കേസെടുത്തത്. കൂടാതെ, 17 കാരന്‍റെ പിതാവിന്‍റെ മുൻ‌കൂർ ജാമ്യപേക്ഷയെ എതിർത്ത് പോലീസ് കോടതിയില്‍ റിപ്പോർട്ട്‌ സമർപ്പിച്ചിട്ടുണ്ട്. പ്രതി ഉന്നത സ്വാധീനമുള്ളയാളാണെന്നും തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ട്, നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ്, മുൻ‌കൂർ ജാമ്യം നൽകരുത് എന്നും പോലീസ് പ്രോസിക്യൂട്ടർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. നിലവില്‍ സെഷൻസ് ജഡ്ജി കോടതിയിൽ സമർപ്പിച്ച മുൻ‌കൂർ ജാമ്യപേക്ഷ പരിഗണിക്കുന്നത് ഈ മാസം അഞ്ചാം തീയതിയിലേക്ക് മാറ്റി. നേരത്തെ ജഡ്ജിയെ അറസ്റ്റ് ചെയുന്നത് കോടതി വിലക്കിയിരുന്നു. ജഡ്ജി തെളിവ് നശിപ്പിച്ചു എന്ന ജലപാലകൃഷ്ണന്‍റെ കുടുംബത്തിന്‍റെ ആരോപണത്തിൽ ക്രൈം ബ്രാഞ്ച് ഉടൻ മൊഴി എടുക്കും.

പ്രതിയായ പതിനേഴുകാരൻ അഡീഷണൽ ജില്ലാ ജഡ്ജിയുടെ മകനാണ്. പ്രായപൂർത്തിയാകാത്ത മകന് വാഹനം ഓടിക്കാൻ നൽകിയതിന് ആർ.സി ഉടമയായ ജഡ്ജിക്കെതിരെയും മോട്ടോർ വാഹന നിയമപ്രകാരം (Section 199A) പോലീസ് കേസെടുത്തിട്ടുണ്ട്. മകന് ഡ്രൈവിംഗ് അറിയാമെന്നത് തനിക്ക് അറിയില്ലായിരുന്നുവെന്ന മൊഴിയിൽ ഉറച്ച് നിൽക്കുകയാണ് അഡീഷണൽ ജഡ്ജി. 17കാരൻ മുമ്പ് ഡ്രൈവ് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

അപകടസമയത്ത് പ്രതിയായ കൗമാരക്കാരൻ ഓടിച്ചിരുന്ന ആഢംബര കാർ മണിക്കൂറിൽ 104 കിലോമീറ്ററിലധികം വേഗതയിലായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത് വ്യക്തമാക്കുന്ന മൊബൈൽ ദൃശ്യങ്ങൾ പ്രതിയുടെ ഫോണിൽ തന്നെയുണ്ടെന്നാണ് സൂചന. ഇതിനു മുൻപും ഇയാൾ 208 കിലോമീറ്റർ വേഗതയിൽ വണ്ടിയോടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ടെന്ന് മരണപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബം ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!