KSDLIVENEWS

Real news for everyone

പൊവ്വൽ-ടീം ട്രിയാങ്കിളിന്റെ 15 ആം വാർഷികാഘോഷവും ക്രിക്കറ്റ് പ്രീമിയർ ലീഗ് സീസൺ-9-ഉം ആവേശകരമായി. ട്രിയാങ്കിൾ ഡെഡ്ലി സ്ട്രൈക്കേഴ്സ് ചാമ്പ്യൻമാർ,ട്രിയാങ്കിൾ ഇലവൻസ് റണ്ണേഴ്സ്

SHARE THIS ON

കാസർഗോഡ്: കാസർകോട് ജില്ലയിലെ ഏറ്റവും വലിയ കാറ്ററിംഗ് സർവീസ് ബോയ്സ് ടീമായ ‘ട്രിയാങ്കിൾ ബഫെ സപ്ലൈ’ ടീമിന്റെ 15 ആം വാർഷികാഘോഷവും
ക്രിക്കറ്റ്‌ പ്രീമിയർ ലീഗും ആവേശകരമായി.
ഇന്നലെ 2026 നവംബർ -2 ന്
വൈകിട്ട് -5- മണിമുതൽ
ചെർക്കള നൂൺ അറീന ടർഫിൽ ആഘോഷങ്ങളുടെ ഭാഗമായി നടന്ന കാര്യപരിപാടി  കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  വി പി അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു.

ട്രിയാങ്കിൾ ഡയറക്ടർ ജാസർ പൊവ്വൽ സ്വാഗതം പറഞ്ഞു,കബീർ വളപട്ടണം അധ്യക്ഷത വഹിച്ചുക. ർഷകശ്രീ മിൽക്ക് ഡയറക്ടർ ഡോക്ടർ ഇ.അബ്ദുൽകുഞ്ഞി, ഓൾ കേരള കാറ്ററിംഗ് അസോസിയേഷൻ കാസർകോട് ജില്ല ജനറൽ സെക്രട്ടറി സാദിഖ് നെല്ലിക്കുന്ന്, കുക്കിംഗ് വർക്കേഴ്സ് യൂണിയൻ കാസർഗോഡ്  മണ്ഡലം ജനറൽ സെക്രട്ടറി താജുദ്ദീൻ നെല്ലിക്കുന്ന്, അൽ റുബ ഫ്രെയ്ഡ് ചിക്കൻ മസാല ഡയറക്ടർ മുനീർ മധൂർ,ഫ്രെണ്ട്സ് പൊവ്വൽ ചെയർമാൻ മജീദ് പള്ളിക്കാൽ,സിറാജ് എതിർത്തോട്, ഇൻഫ്ലുവെൻസർമാരായ ഫവാസ് ചെർക്കള, മുല്ല ആദൂർ,ഉബി അല്ലാമ,മജീദ് എം എസ്,മുസ്തഫ ചെർക്കള,ആഷി മാര,ഹനീഫ് തൈവളപ്പ്,സാലി ആദൂർ,കബീർ നെല്ലിക്കട്ട,എന്നിവർ മുഖ്യാതിഥികളായി സംബന്ധിച്ചു.

പരിപാടിയിൽ  കർഷക ശ്രീ മിൽക്ക് ഡയറക്ടർ ഡോക്ടർ  ഇ അബ്ദുല്ല കുഞ്ഞി, കാസർഗോഡ് കിംസ് ഹോസ്പിറ്റലിലെ പ്രശസ്ത ഓർത്തോപീഡിക്  സർജൻ ഡോ പ്രസാദ് മേനോൻ എന്നിവരെയും ടീം ട്രിയാങ്കിളിന്റെ മികവുറ്റ അംഗങ്ങളായ ജാബി പള്ളിക്കാൽ, മാനേജർ അമ്മി ബെഞ്ച് കോർട്, സാബിത് ബാവിക്കര, അനസ് ബാലനടുക്കം എന്നിവരെയും സ്നേഹോപഹാരം നൽകി ആദരിച്ചു. ട്രിയാങ്കിൾ സീനിയർ അംഗം അബ്ദു മല്ലം നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!