KSDLIVENEWS

Real news for everyone

ഇറാനെതിരായ യുദ്ധം ഉടന്‍ തന്നെ അവസാനിക്കും, ഇതോടെ ലോകത്ത് കൂടൂതല്‍ സമാധാനമുണ്ടാകും: ട്രംപ്

SHARE THIS ON

വാഷിങ്ടണ്‍: ഇറാനെതിരായ യുദ്ധം ഉടന്‍ തന്നെ അവസാനിക്കുമെന്നും അതോടെ ലോകം കൂടുതല്‍ സമാധാനപരമായി മാറുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. യു.എസ്. വെറ്ററന്‍സ് ഡേ അനുസ്മരണ ചടങ്ങില്‍ സംസാരിക്കവെയാണ് ട്രംപിന്റെ പ്രതികരണം.

‘ഈ യുദ്ധം ഉടന്‍ അവസാനിക്കും, അത് അവസാനിക്കുന്നതോടെ ലോകം കുറച്ചുകൂടി സുരക്ഷിതമായ ഒരു ഇടമാകും. എല്ലാവര്‍ക്കും കൂടുതല്‍ സമാധാനമുണ്ടാകും. നമ്മള്‍ ഇപ്പോള്‍ നേരിടുന്ന തരത്തിലുള്ള യാതൊരു അപകടങ്ങളും ഇല്ലാത്ത ശാന്തമായൊരു ജീവിതം കൈവരും’. ട്രംപിന്റെ വാക്കുകള്‍ ഇങ്ങനെ. അമേരിക്കന്‍ യോദ്ധാക്കളുടെ ധൈര്യവും വൈദഗ്ധ്യവും അവിശ്വസനീയമാണെന്നും വാഷിംഗ്ടണിന് പുറത്തുള്ള ആര്‍ലിംഗ്ടണ്‍ ദേശീയ സെമിത്തേരിയില്‍ നടത്തിയ പ്രസംഗത്തില്‍ ട്രംപ് പറഞ്ഞു.

ഫെബ്രുവരി 28 ന് ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണത്തോടെ ആരംഭിച്ച യുദ്ധത്തില്‍ ഇതുവരെ 23 യുഎസ് സൈനികര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് പെന്റഗണിന്റെ കണക്ക്. സൈനികരുടെ ശവകുടീരങ്ങളില്‍ ട്രംപ് പുഷ്പചക്രം അര്‍പ്പിച്ചു. അതേസമയം യുഎസ് സൈനിക താവളങ്ങള്‍ക്കെതിരെ മിസൈല്‍ ആക്രമണം നടത്തുമെന്ന ഭീഷണിയുമായി ഇറാന്‍ സുരക്ഷാ മേധാവി മോഹ്സെന്‍ റെസായി രംഗത്തെത്തി. ഇപ്പോഴും പലയിടങ്ങളിലും സംഘര്‍ഷങ്ങള്‍ തുടരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!