KSDLIVENEWS

Real news for everyone

യു.എ.ഇ തീരത്ത് എണ്ണക്കപ്പലിനുനേരെ പ്രൊജക്റ്റൈൽ ആക്രമണം; 19 ഇന്ത്യൻ നാവികർ ഉൾപ്പെടെ 22 പേർ സുരക്ഷിതർ

SHARE THIS ON

ന്യൂഡൽഹി: യു.എ.ഇ തീരത്തുള്ള മിന സഖറിന് സമീപം എണ്ണക്കപ്പലിന് നേരെ പ്രൊജക്റ്റൈൽ ആക്രമണം. ലൈബീരിയൻ പതാകയേന്തിയ ‘എം.ടി. ഡൊമിനിക്ക പ്രോസ്പെരിറ്റി’ എന്ന ക്രൂഡ് ഓയിൽ ടാങ്കറിന് നേരെയാണ് ബുധനാഴ്ച ആക്രമണമുണ്ടായത്. കപ്പലിലുണ്ടായിരുന്ന 19 ഇന്ത്യക്കാർ ഉൾപ്പെടെ 22 ജീവനക്കാരെയും യു.എ.ഇ കോസ്റ്റ് ഗാർഡ് സുരക്ഷിതമായി ഒഴിപ്പിച്ചു. കേന്ദ്ര തുറമുഖ, കപ്പൽ ഗതാഗത മന്ത്രി സർബാനന്ദ സോനോവാളാണ് ഇക്കാര്യം അറിയിച്ചത്.

യു.എ.ഇ കോസ്റ്റ് ഗാർഡിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് മുഴുവൻ ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചത്. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ജീവനക്കാരുടെ സുരക്ഷയും ആവശ്യമായ സഹായങ്ങളും ഉറപ്പാക്കുന്നതിനായി കപ്പൽ മാനേജ്‌മെന്റ് കമ്പനിയുമായി കേന്ദ്രസർക്കാർ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അതിനിടെ, ഹോർമുസിൽ സൗദി അറേബ്യൻ പതാകയുള്ള ‘എൻ.സി.സി ഫജർ’ എന്ന മറ്റൊരു എണ്ണക്കപ്പലിന് നേരെയും ആക്രമണശ്രമമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഈ കപ്പലിലുണ്ടായിരുന്ന മൂന്ന് ഇന്ത്യൻ നാവികരും സുരക്ഷിതരാണ്. മേഖലയിലെ സംഭവവികാസങ്ങൾ കേന്ദ്രസർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സർബാനന്ദ സോനോവാൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!