KSDLIVENEWS

Real news for everyone

സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

SHARE THIS ON

തിരുവനന്തപുരം : സംസ്ഥാനത്തെ 2027 ലെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. മാർച്ച് ഒന്നിന് എസ്.എസ്.എൽ.സി പരീക്ഷകൾ ആരംഭിക്കും. ഐടി പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 1 മുതൽ 15 വരെ നടക്കും. ഏപ്രിൽ 5 മുതൽ മൂല്യ നിർണയം തുടങ്ങും. മെയ് മാസം ആദ്യവാരം ഫലം പ്രസിദ്ധീകരിക്കും. മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതൽ -20 വരെ നടത്തും. 4 25,000 വിദ്യാർത്ഥികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനാണ് വാർത്താസമ്മേളനത്തിൽ പരീക്ഷാ തിയ്യതികൾ പ്രഖ്യാപിച്ചത്.

ഹയർ സെക്കൻഡറി/ വിഎച്ച് എസ് ഇ ഒന്ന് രണ്ട് വർഷ പരീക്ഷകൾ മാർച്ച് രണ്ടിന് തുടങ്ങും. മാർച്ച് 2 മുതൽ മാർച്ച് 30 വരെയാണ് പരീക്ഷകൾ നടക്കുക. മാർച്ച് 12 ,30 തീച്ചതികളിൽ മാത്രം ഉച്ചക്ക് 2 മണിക്കും ബാക്കി ദിവസങ്ങളിൽ രാവിലെ 9: 30 നും പരീക്ഷ ആരംഭിക്കുന്ന രീതിയിലാണ് ടൈംടേബിൾ സജീകരിച്ചിരിക്കുന്നത്. രണ്ടാം വർഷ ഹയർ സെക്കണ്ടറി പ്രാക്ടിക്കൽ ജനുവരി 25-ന്ആരംഭിക്കും.മോഡൽ പരീക്ഷ ഫെബ്രുവരി 11 മുതൽ ഫെബ്രുവരി 24 വരെ നടക്കും. മെയ് 15ന് ഹയർസെക്കൻഡറി ഫലം പ്രഖ്യാപിക്കും.

ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി പരീക്ഷകൾക്കായി കേരളം, ഗൾഫ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലായി 2000-ത്തോളം പരീക്ഷാ കേന്ദ്രങ്ങളാണ് സജീകരിച്ചിട്ടുള്ളത്. ഏകദേശം 9 ലക്ഷം വിദ്യാർത്ഥികൾ പരീക്ഷ എഴുതും. ഒന്നും രണ്ടും വർഷ വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകൾ 389 കേന്ദ്രങ്ങളിലായി ഏകദേശം 53,000 വിദ്യാർത്ഥികളാണ് എഴുതുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!