KSDLIVENEWS

Real news for everyone

മധുരയിൽ പ്രമുഖ ജ്വല്ലറിയിൽ വൻ കവർച്ച; 500 പവൻ കവർന്നു,
ഉദ്ഘാടനം ചെയ്തിട്ട് 15 ദിവസംമാത്രം

SHARE THIS ON

ചെന്നൈ: മധുരയിലുള്ള തനിഷ്ക് ജൂവലറി ഷോറൂമിൽ വൻ മോഷണം. 500 പവനോളം സ്വർണാഭരണങ്ങൾ കവർന്നതായാണ് പ്രാഥമിക വിവരം. കണക്കുകൾ പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു. കവർച്ച നടന്ന ഷോറൂം 15 ദിവസം മുമ്പ് മാത്രമാണ് തുറന്നത്. ഔദ്യോഗികമായി ഉദ്ഘാടനം നടക്കാനിരിക്കന്നതേയുള്ളൂ.

വ്യാഴാഴ്ച പുലർച്ചെ 3 മണിയോടെയാണ് കവർച്ച നടന്നത്. അന്വേഷണത്തിനായി മൂന്ന് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.

പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, മുഖംമൂടി ധരിച്ച തിരിച്ചറിയാത്ത ഒരാൾ വ്യാഴാഴ്ച പുലർച്ചെ പിൻവാതിലിലൂടെ ഷോറൂമിൽ പ്രവേശിച്ച് ആഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു. സംഭവത്തെ തുടർന്ന് പോലീസും ഫോറൻസിക് വിദഗ്ധരും എത്തി പരിശോധനകൾ നടത്തിവരികയാണ്.

മാധ്യമപ്രവർത്തകരോട് സംസാരിച്ച മധുര സിറ്റി പോലീസ് കമ്മിഷണർ രാജേന്ദ്രൻ, ഷോറൂമിൽ സൂക്ഷിച്ചിരുന്ന മൊത്തം സ്വർണാഭരണങ്ങളുടെ ഏകദേശം 30 ശതമാനവും മോഷണം പോയതായി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!