ദേശീയ ചൂണ്ടയിടൽ മത്സരം; പിടിച്ചത് 920 ഗ്രാം തൂക്കമുള്ള ചെമ്പല്ലിയെ; കൗസർ അഹമ്മദിന് ഒന്നാം സ്ഥാനം: സമ്മാനം 40000 രൂപ

കാസർകോട്: ആരിക്കാടി ഷിറിയ പുഴയോരത്ത് ഇന്നലെ രാവിലെ നടന്ന ദേശീയ ചൂണ്ടയിടൽ ചാംപ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടി മൊഗ്രാൽ സ്വദേശി കൗസർ അഹമ്മദ്. 920 ഗ്രാം തൂക്കമുള്ള ചെമ്പല്ലിയെയാണ് പിടിച്ചത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും (ഡിടിപിസി), കാസർകോട് ബ്ലോക്ക് പഞ്ചായത്തും ചേർന്നു നടത്തിയ മത്സരത്തിൽ 40000 രൂപയാണ് ഒന്നാം സ്ഥാനക്കാരന് സമ്മാനമായി നൽകിയത്.

