മന്ത്രി മന്ദിരങ്ങളുടെ നവീകരണം: ഇതുവരെ ചെലവഴിച്ചത് 5.63 കോടി രൂപ

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം മന്ത്രി മന്ദിരങ്ങളുടെ നവീകരണത്തിനായി ആകെ ചെലവാക്കിയത് 5.63 കോടി രൂപ. ക്ലിഫ് ഹൗസിലെ കസേരകളുടെ കുഷ്യന് മാറ്റാന്‍ നാല് ലക്ഷവും കര്ട്ടന് മാറ്റുന്നതിനായി 1.5 ലക്ഷവുമാണ് ടൂറിസം വകുപ്പ് ചെലവാക്കിയത്.
ഏറ്റവും കൂടുതല്‍ തുക മാറ്റിവെച്ചത് സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് താമസിക്കുന്ന മന്മോഹന് ബംഗ്ലാവിന് വേണ്ടിയാണ്. എക്സൈസ് മന്ത്രി എം. ലിജുവിന്റെ അജന്ത ബംഗ്ലാവിനായി 58.7 ലക്ഷം രൂപയും രമേശ് ചെന്നിത്തലയുടെ പമ്പക്ക് 31 ലക്ഷവും ചെലവഴിച്ചു. വിവരാവകാശ രേഖകളിലാണ് ഈ കണക്കുകള്‍ വ്യക്തമാക്കിയിരിക്കുന്നത്.

