KSDLIVENEWS

Real news for everyone

ഇബാദ് മാസാന്ത ആത്മിയ സംഗമത്തിന്  ആലംപാടിയിൽ തുടക്കമായി

SHARE THIS ON

ചെർക്കള: ചെർക്കള മേഖല എസ്.കെ.എസ്.എസ്.എഫ് ഇബാദ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഇബാദ് മാസാന്ത ആത്മീയ സംഗമത്തിന് ആലംപാടിയിൽ തുടക്കമായി. സമസ്ത കേന്ദ്ര മുശാവറ അംഗം ഉസ്താദ് അബ്ദുസ്സലാം ദാരിമി ആലംപാടി ഉദ്ഘാടനം  ചെയ്തു,
മുനവ്വർ പന്നിപ്പാറ(മലപ്പുറം) വിശയവതരണം നടത്തി.

ആത്മീയ ചിന്തകൾക്കും വിശ്വാസപരമായ ജീവിതക്രമത്തിനും പ്രാധാന്യം നൽകി, യുവതലമുറയിൽ ആത്മീയ ബോധവും സ്വഭാവശുദ്ധിയും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് മസാന്ത ആത്മിയ സംഗമം സംഘടിപ്പിക്കുന്നത്. ദൈനംദിന ജീവിതത്തിൽ മതമൂല്യങ്ങൾ പകർത്താനും ആത്മീയമായ ഉണർവ് കൈവരിക്കാനും ഇത്തരം സംഗമങ്ങൾ ദീനി ബോധമുള്ളവർ ആക്കുവാനും ഈ സംഗമം ഒരു വഴിതിരിവ് ആകും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!