KSDLIVENEWS

Real news for everyone

കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ യുവാവിന്റെ മരണം: ചികിത്സാപ്പിഴവെന്ന് പരാതി

SHARE THIS ON

കണ്ണൂര്‍: കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാപ്പിഴവ് പരാതി. തോട്ടട കിഴുന്നപ്പാറ സ്വദേശി ഷിജിലാ (31)ണ് മരിച്ചത്. സംഭവത്തില്‍ ബന്ധുക്കള്‍ ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി. കണ്ണിലെ ഞരമ്പില്‍ നീര്‍ക്കെട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഷിജില്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയത്.

എന്നാല്‍ കൃത്യസമയത്ത് ചികിത്സ ലഭ്യച്ചില്ലെന്നും ഇതാണ് ഷിജിലിന്റെ ആരോഗ്യനില ഗുരുതരമാക്കാന്‍ ഇടയാക്കിയതെന്നുമാണ് ബന്ധുക്കളുടെ ആരോപണം. പ്ലാസ്മ എക്‌സ്‌ചേഞ്ച് വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും അതില്‍ വലിയ കാലതാമസം വരുത്തിയെന്നും നില വഷളായപ്പോള്‍ പലതവണ ആവശ്യപ്പെട്ടിട്ടും ഐസിയുവിലേക്ക് മാറ്റാന്‍ ആശുപത്രി അധികൃതര്‍ തയാറായില്ലെന്നും ഒടുവില്‍ ബോധം പൂര്‍ണ്ണമായും നഷ്ടപ്പെട്ടതിന് ശേഷം മാത്രമാണ് ഐസിയുവിലേക്ക് മാറ്റിയതെന്നും ബന്ധുക്കള്‍ ആരോപിച്ചു.

അതേസമയം, ചികിത്സയില്‍ അനാസ്ഥ സംഭവിച്ചിട്ടില്ലെന്നാണ് കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ വാദം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!