KSDLIVENEWS

Real news for everyone

ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിന്റെ പ്രതികരണത്തിന് പിന്നാലെ ഷാഫിയെ ഒതുക്കാന്‍ ഒരു വിഭാഗം ശ്രമിക്കുന്നു? കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പിടിവലി മുറുകുന്നു

SHARE THIS ON

തിരുവനന്തപുരം: ഷാഫി പറമ്പിലിനെതിരായ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പരസ്യ വിമര്‍ശനങ്ങള്‍ കെപിസിസി അധ്യക്ഷ പദവിക്കായുള്ള പിടിവലിയുടെ ബാക്കിയെന്ന് സൂചന. അധ്യക്ഷനാകാന്‍ പറ്റാത്തതിന്റെ ചൊരുക്കാണ് ഉണ്ണിത്താന്റേതെന്നാണ് ഷാഫി പക്ഷത്തിന്റെ വിമര്‍ശനം. കെ സി വേണുഗോപാലിന്റെ പിന്തുണയോടെ എ ഗ്രൂപ്പ് നോമിനിയായി അധ്യക്ഷനാകാന്‍ ഒരുങ്ങുകയാണ് ഷാഫിയെന്ന് ഉണ്ണിത്താന്‍ അനുകൂലികളും തുറന്നടിക്കുന്നു. പരസ്യ പ്രതികരണങ്ങള്‍ വേണ്ടെന്ന് കെപിസിസി നിര്‍ദേശമുള്ളപ്പോഴാണ് സോഷ്യല്‍ മീഡിയയിലും പുറത്തും നേതാക്കളും പ്രവര്‍ത്തകരും ചേരിതിരിഞ്ഞ് പോരടിക്കുന്നത്.

കെപിസിസി അധ്യക്ഷനാകാന്‍ ഷാഫി കുപ്പായം തുന്നി വച്ചിരിക്കുന്നുവെന്നാണ് ഉണ്ണിത്താന്‍ അനുകൂലികളുടെ പരിഹാസം. അധ്യക്ഷനാകാന്‍ പറ്റാത്തതിന്റെ ചൊരുക്ക് തീര്‍ക്കുകയാണ് ഉണ്ണിത്താനെന്നാണ് ഷാഫി പക്ഷത്തിന്റെ മറുപടി. കെപിസിസി അധ്യക്ഷനാകാന്‍ സ്വയം സന്നദ്ധത പ്രകടിപ്പിച്ച നേതാക്കളില്‍ ഒരാളാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. എന്നാല്‍ ഉമ്മന്‍ ചാണ്ടിക്കൊപ്പമുണ്ടായിരുന്ന എ ഗ്രൂപ്പിനെ കൂട്ടുപിടിച്ചുകൊണ്ട് ഷാഫി കെപിസിസി അധ്യക്ഷനാകുമെന്ന സൂചനയാണ് ഇപ്പോള്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് പുറത്തുവരുന്നത്.

കെപിസിസി അധ്യക്ഷന്‍ ആകാന്‍ കെ സി പക്ഷത്തെയും എ ഗ്രൂപ്പിനെയും ഷാഫി പറമ്പില്‍ കൂട്ടുപിടിക്കുന്നതായാണ് ആക്ഷേപം. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തിന്റെ പിന്തുണയോടെ ഷാഫി പറമ്പിലിനെ ഒതുക്കാനും ശ്രമങ്ങള്‍ സജീവമായി നടക്കുന്നുണ്ട്. ബെന്നി ബെഹന്നാനോ കെ സി ജോസഫോ അധ്യക്ഷസ്ഥാനത്തേക്ക് വരട്ടെ എന്നാണ് ഉണ്ണിത്താന്‍ അനുകൂലികളുടെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!