പുക പരിശോധനയിൽ പുതിയ നിയമം: ബിഎസ്-3 വരെയുള്ള വാഹനങ്ങൾക്ക് കാലാവധി 3 മാസം മാത്രംpo

വാഹനങ്ങളുടെ പുക പരിശോധന കാലാവധിയിൽ മാറ്റം വരുന്നു. ഇനി മുതൽ ബിഎസ്1, ബിഎസ്2, ബിഎസ്3 വാഹനങ്ങളുടെ പിയുസിസി കാലാവധി 3 മാസം ആയിരിക്കും. അതേസമയം ബിഎസ് 4 വാഹനങ്ങൾക്ക് 6 മാസം കാലാവധിയുണ്ടായിരിക്കും.
കേന്ദ്ര ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ 13.11.2026 തീയതിയിലെ GSR 991(E) പ്രകാരമുള്ള ഭേദഗതി അനുസരിച്ചാണ് വാഹന പുക പരിശോധന സർട്ടിഫിക്കറ്റുകളുടെ കാലാവധിയിൽ മാറ്റം വരുത്തിയിരിക്കുന്നത്.
ബിഎസ് 4 വാഹനങ്ങൾ
ആദ്യ റെജിസ്ട്രോഷൻ തിയതി മുതൽ ആറു വർഷം വരെ പഴക്കമുള്ള ബിഎസ്4 മോഡലുകളിൽ നോൺ–ട്രാൻസ്പോർട്ട് വാഹനങ്ങൾ മൂന്നു വർഷവും ട്രാൻസ്പോർട്ട് വാഹനങ്ങൾ രണ്ടു വർഷവുമാണ് കാലാവധി. 6 വർഷം മുതൽ 10 വർഷം വരെ ഒരോ വർഷമാണ് കാലാവധി. 10 വർഷത്തിന് മുകളിൽ പഴക്കമുള്ള മോഡലുകൾ 6 മാസത്തിലൊരിക്കൽ പുതുക്കണം.
പുതിയതായി എടുക്കുന്നവയ്ക്ക് പുതിയ നിയമം
നിലവിൽ കൈവശമുള്ള പൊലൂഷൻ സർട്ടിഫിക്കറ്റുകൾക്ക് കാലാവധി തീർന്ന ശേഷം പുതിയത് എടുക്കുന്ന സർട്ടിഫിക്കറ്റുകൾക്ക് മാത്രമേ പുതുക്കിയ കാലാവധി ബാധകമാകുകയുള്ളൂ. കാലാവധി തീരുന്നതിന് 10 ദിവസം മുൻപ് പുതുക്കിയാൽ, കാലാവധി തീരുന്ന തിയതി മുതൽ പ്രാബല്യത്തിൽ വരും. കാലാവധി കഴിഞ്ഞ ശേഷമാണ് പുതുക്കുന്നതെങ്കിൽ, പുതുക്കുന്ന തിയതി മുതൽ പ്രാബല്യത്തിൽവരും.

