KSDLIVENEWS

Real news for everyone

സോറി സോണിയാജി’, മിഷൻ ചെന്നൈ പരാജയം; ഇന്ത്യാസഖ്യത്തിന് വഴങ്ങാതെ സ്റ്റാലിൻ, നേതാക്കൾ മടങ്ങി

SHARE THIS ON

ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യാൻ തീരുമാനമെടുത്ത ഡിഎംകെയെ പിന്തിരിപ്പിക്കാനായി എത്തിയ ഇന്ത്യാ സഖ്യത്തിന്റെ നീക്കം പരാജയപ്പെട്ടെന്നു സൂചന. ചെന്നൈയിലെ എം.കെ. സ്റ്റാലിന്റെ വീട്ടിൽ വച്ച് നടന്ന കൂടിക്കാഴ്ചയിൽ ഡിഎംകെ വഴങ്ങിയില്ലെന്നാണു ലഭിക്കുന്ന വിവരം. അതേസമയം, ചർച്ചയിലെ വിശദാംശങ്ങൾ ഇന്ത്യ മുന്നണി നേതാക്കൾ പരസ്യമാക്കിയില്ല. സ്റ്റാലിന്റെ വീട്ടിൽനിന്ന് ചെന്നൈ വിമാനത്താവളത്തിലേക്കു നേതാക്കൾ മടങ്ങി. ചർച്ചയിലെ തീരുമാനങ്ങൾ വിമാനത്താവളത്തിൽ വച്ച് മാധ്യമങ്ങളോടു വിശദീകരിക്കും എന്നാണു ലഭിക്കുന്ന സൂചന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!