KSDLIVENEWS

Real news for everyone

ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം അഞ്ചര കോടി പിന്നിട്ടു , 13,31,644 മരണം

SHARE THIS ON

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അഞ്ച് കോടി അമ്ബത് ലക്ഷം പിന്നിട്ടു. ഇതുവരെ 5,53,28,043 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അഞ്ച് ലക്ഷത്തോളം പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. 13,31,644 പേര്‍ മരണമടഞ്ഞു. മൂന്ന് കോടി എണ്‍പത്തിനാല് ലക്ഷം പേര്‍ രോഗമുക്തി നേടി. അമേരിക്ക,ഇന്ത്യ,ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്.
ലോകത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ളത് അമേരിക്കയിലാണ്. യുഎസില്‍ രണ്ട് ലക്ഷത്തോളം പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,15,33,290 ആയി ഉയര്‍ന്നു. 2,52,630 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം എഴുപത് ലക്ഷം പിന്നിട്ടു.ഇന്ത്യയില്‍ 88,45,127 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസം 30,548 പേരിലാണ് പുതുതായി രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. ജൂലായ് 13ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിനകണക്കാണിത്. മരണ സംഖ്യ 1,30,070 ആയി. 82ലക്ഷം പേര്‍ രോഗമുക്തി നേടി.ബ്രസീലിലും സ്ഥിതി അതീവ ഗുരുതരമായി തുട രുകയാണ്. രാജ്യത്ത് ഇതുവരെ 58,76,740 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,66,067 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അമ്ബത്തിമൂന്ന് ലക്ഷം കടന്നു.രണ്ടാം ഘട്ട രോഗവ്യാപന ഭീഷണിയിലാണ് ഭൂരിഭാഗം യൂറോപ്യന്‍ രാജ്യങ്ങളും. ഫ്രാന്‍സിലാണ് രണ്ടാം ഘട്ട വ്യാപനം ഏറ്റവും രൂക്ഷമായിരിക്കുന്നത്. റഷ്യയെ മറികടന്ന് കൊവിഡ് വ്യാപനത്തിലും മരണത്തിലും ലോകത്ത് നാലാമത് എത്തിയിരിക്കുകയാണ് ഫ്രാന്‍സ്.ഫ്രാന്‍സില്‍ ഇതുവരെ 19,91,233 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 45,054പേര്‍ മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!