Covid_19 യുഎഇയിൽ 30,000 സൈനികർ വാക്സീൻ സ്വീകരിച്ചു ;
ഇന്ന് 1225 പേർക്ക് പുതുതായി കോവിഡ് ; 715 പേർക്ക് കോവിഡ് മുക്തി ; 4 മരണം

അബുദാബിം യുഎഇയിൽ ഇന്നും കോവിഡ് 19 ബാധിതരായ നാലു പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചു . ഇന്നലെയും ഇത്രയും മരണം റിപ്പോർട്ട് ചെയ്തിരുന്നു . ഇതോടെ രാജ്യത്തെ ആകെ മരണം 538 ആയി . 1225 പേർക്ക്കൂടി രോഗം സ്ഥിരീകരിച്ചതായും 715 പേർ മുക്തി നേടിയതായും ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു . രാജ്യത്തെ ആകെ രോഗികളുടെ എണ്ണം : 1,52,809 . രോഗം ഭേദമായി ആശുപത്രി വിട്ടവർ ആകെ : 1,44,647 . ചികിത്സയിൽ ഉള്ളത് 7,614 പേർ . 30,000 യുഎഇ സൈനികർ കോവിഡ് വാക്സീൻ സ്വീകരിച്ചു. 30,000 യുഎഇ സൈനികർ കോവിഡിനെതിരെ കുത്തിവയ്പ് നടത്തി . അണുബാധയുണ്ടാകാതെ സൈനികരെ എപ്പോഴും സുരക്ഷിതരായി നിർത്തുകയാണ് ഉദ്ദേശ്യമെന്ന് പ്രതിരോധ മന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥൻ പറഞ്ഞു . ഷാർജയിലെ വിവാഹ ഹാളുകൾ വീണ്ടും തുറന്നു ഷാർജയിലെ വിവാഹ ഹാളുകൾ വീണ്ടും തുറന്നു . ഹാളുകളിലും വേദികളിലും കോവിഡ് പ്രോട്ടോകോൾ പൂർണമായും അനുസരിച്ചായിരിക്കും പ്രവർത്തനമെന്നു ഷാർജ സാമ്പത്തിക വികസന വകുപ്പ് അറിയിച്ചു . നിയമലംഘകർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും . മാസ്ക് ധരിക്കുക , രണ്ട് പേർ തമ്മിൽ 2 മീറ്റർ സാമൂഹിക അകലം പാലിക്കുക തുടങ്ങിയവ നിരീക്ഷിക്കും . ഹാളിൽ ഉൾക്കൊള്ളാവുന്നതിന്റെ പകുതി പേർ ഉൾക്കൊള്ളാവുന്നതിന്റെ പകുതി പേർ മാത്രമേ പ്രവേശിക്കാവൂ . ഇതുസംബന്ധിച്ച് ബോധവത്കരണം നടത്തുന്നതായി കമേഴ്സ്യൽ കൺട്രോൾ ആൻഡ് പാടക് ഷൻ ഡെപ്യൂട്ടി ഡയറക്ടർ സാലിം അഹ്മദ് അൽ സുവൈദി പറഞ്ഞു . പരിശോധനകൾ 15 ദശലക്ഷം പിന്നിട്ടു യുഎഇയിൽ കോവിഡ് പരിശോധന 15.1 ദശലക്ഷം കവിഞ്ഞതായി അധികൃതർ പറഞ്ഞു . രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയാത്ത സാഹചര്യത്തിൽ പൊതുവായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാനും നിർദേശിച്ചു . മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം . കോവിഡ് സംബന്ധമായ വ്യാജ വാർത്തകളിൽ വിശ്വസിക്കരുതെന്നും പ്രചരിപ്പിക്കരുതെന്നും അറിയിച്ചു .

