KSDLIVENEWS

Real news for everyone

പശുകുറുകെ ചാടിയപ്പോൾ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് 15 കാരന്‍ മരിച്ചു

SHARE THIS ON

ചേവാര്‍: പശു കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് 15 കാരന്‍ മരിച്ചു. ചേവാറിലെ മുഹമ്മദ് ഷമീമാണ് മരിച്ചത്. ഇന്നലെ വൈകിട്ട് മേര്‍ക്കളയില്‍ വെച്ചായിരുന്നു അപകടം. റോഡില്‍ കുറുകെ ചാടിയ പശുവിനെ ഇടിക്കാതിരിക്കാനായി വെട്ടിക്കുന്നതിനിടെയാണ് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ ഷമീമിനെ മംഗളൂരു ഫാദര്‍ മുള്ളേഴ്‌സ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്. ചേവാറിലെ ഇബ്രാഹിം ഖലീലിന്റെ മകനാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!