KSDLIVENEWS

Real news for everyone

കോവിഡ് കാലം പകര്‍ന്ന ലാളിത്യം ജീവിത പാഠമായി സ്വീകരിക്കണം; സമസ്ത

SHARE THIS ON

കാസര്‍ഗോഡ്: കോവിഡ് പ്രതിസന്ധിമൂലം ജീവിത്തിന്റെ സകല മേഖലയിലുമുണ്ടായ ലാളിത്യവും പരസ്പര സഹകരണവും ഇനിയുള്ള കാലത്ത് ജീവിത പാഠമായി സ്വീകരിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന് സമസ്ത മേഖലാ സംഗമം അഭിപ്രായപ്പെട്ടു. വിവാഹം അതിലളിതമായി നടത്താനും നിത്യ ജീവിതത്തിലെ ധൂര്‍ത്തുകള്‍ ഒഴിവാക്കാനും സൗകര്യങ്ങള്‍ പരസ്പരം പങ്ക്‌വെക്കാനുമുള്ള വലിയ പാഠം കോവിഡ് നമുക്ക് പകര്‍ന്ന് തന്നിട്ടുണ്ട്. ഈ പ്രതിസന്ധികള്‍ നീങ്ങിയാലും ഇത്തരം നല്ല ശീലങ്ങള്‍ തുടരാന്‍ മഹല്ല് തലങ്ങളില്‍ ബോധവല്‍ക്കരണം നടത്തണം. അനാവശ്യങ്ങള്‍ ഒഴിവാക്കാനും ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് സഹകരിക്കാനും തയ്യാറായാല്‍ ഏത് പ്രതിസന്ധിയേയും മറികടക്കാനാകും സമസ്ത മേഖല മുശാവറ വിലയിരുത്തി. ജില്ലാ സെക്രട്ടറി കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫിയുടെ അദ്ധ്യക്ഷതയില്‍ കേരളാ മുസ്‌ലിം ജമാഅത്ത് ജില്ലാ ഉപാദ്ധ്യക്ഷ്യന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി ഉദ്ഘാടനം ചെയ്തു. അബ്ബാസ് സഖാഫി ചേരൂര്‍, അബ്ദുല്‍ കരീം സഅദി ഏണിയാടി, മഹമൂദ് ബാഖവി ജീലാനി, അബ്ദുല്‍ ഖാദര്‍ സഖാഫി ചേരൂര്‍, ശാഫി സഖാഫി ഏണിയാടി, അബ്ദുല്‍ ഖാദര്‍ സഅദി ബാരിക്കാട്, മൂനീര്‍ അഹമദ് സഅദി, ഹസ്സന്‍ ഹിമമി സഖാഫി, സഈദ് സഅദി കോട്ടക്കുന്ന്, ആസിഫ് ഹിമമി പുളിക്കൂര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അബൂബക്കര്‍ സിദ്ദീഖ് സഖാഫി തൈര സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!