ഏഴിമല നാവിക അക്കാദമിക്കു നേരേ ബോംബ് ഭീഷണി

കണ്ണൂര്‍: ഇന്ത്യന്‍ നാവിക സേനയുടെ കീഴിലുള്ള ഏഷ്യയിലെ ഏറ്റവും വലിയ നാവിക പരിശീലന കേന്ദ്രമായ ഏഴിമല നാവിക അക്കാദമിക്കുനേരേ ബോംബ് ഭീഷണി. ഭീഷണക്കത്തിലൂടെയാണ് അക്കാദമിയില്‍ ബോംബ് വയ്ക്കുമെന്ന വിവരം അജ്ഞാതന്‍ അറിയിച്ചത്.
സിഖ് ടിബറ്റന്‍സ് ആന്‍ഡ് ജസ്റ്റീസ് എന്ന സംഘടനയുടെ പേരിലാണെന്ന് ഭീഷണി എത്തിയതെന്നാണ് വിവരം.
നാവിക അക്കാദമി അധികൃതര്‍ കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിക്ക് ബോംബ് ഭീഷണി സന്ദേശം കൈമാറി. നാഷണല്‍ ഡിഫന്‍സ് ഇന്റലിജന്‍സ് വിഭാഗത്തിശന്റ നിര്‍ദേശ പ്രകാരമാണ് ഭീഷണി സന്ദേശം പോലീസ് മേധാവിക്ക് കൈമാറിയത്.
ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ അക്കാദമിക് കൂടുതല്‍ സുരക്ഷ ഒരുക്കിയിട്ടുണ്ട്. പയ്യന്നൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ എംസി പ്രമോദ് പരാതിയിന്മേല് കേസെടുക്കാന്‍ കോടതിയുടെ അനുമതി തേടി.

