നേതാജിയുടെ ജന്മദിനം ദേശീയ അവധിയായി പ്രഖ്യാപിക്കണം ” ; മമത ബാനർജി

നേതാജിയുടെ ജന്മദിനം ദേശീയ അവധിയായി പ്രഖ്യാപിക്കണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ ജനുവരി 23 ന് ദേശീയ പൊതു അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യം പ്രകടിപ്പിച്ചാണ് മമത ബാനര്‍ജി പ്രധാനമന്ത്രിക്ക് കത്തയച്ചത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ പ്രതീകവും എല്ലാ തലമുറയ്ക്കും പ്രചോദനവുമായിരുന്നു നേതാജിയെന്നും അദ്ദേഹം ബംഗാളിന്റെ മഹാനായ പുത്രനാണെന്നും മമത ബാനര്‍ജി പറഞ്ഞു. നേതാജി നല്കിയ പ്രചോദനമുള്‍ക്കൊണ്ടാണ് ഇന്ത്യന്‍ സൈന്യത്തിലെ ആയിരക്കണക്കിന് ധീരരായ സൈനികര്‍ മാതൃരാജ്യത്തിനായി ജീവത്യാഗം ചെയ്തതെന്ന് മമത കൂട്ടിച്ചേര്‍ത്തു.

