KSDLIVENEWS

Real news for everyone

നടിയെ അക്രമിച്ച കേസ് ; പ്രദീപ്കുമാർ കോട്ടത്തല ഇന്ന് ബേക്കൽ പോലീസ് സ്റ്റേഷനിൽ ഹാജരാകും

SHARE THIS ON

കാഞ്ഞങ്ങാട്: നടിയെ അക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ പ്രദീപ്കുമാർ കോട്ടത്തല വ്യാഴാഴ്ച ബേക്കൽ പോലീസ് സ്‌റ്റേഷനിൽ ഹാജരാകും. നടനും എം.എൽ.എ.യുമായ കെ.ബി.ഗണേഷ്‌കുമാറിന്റെ ഒഫീസ് സെക്രട്ടറിയാണ് പ്രദീപ്കുമാർ. ഇയാൾ ഭീഷണിപ്പെടുത്തിയെന്ന ബേക്കൽ മലാംകുന്ന് സ്വദേശി വിപിൻലാലിന്റെ പരാതിയിൽ കേസെടുത്ത പോലീസ് പ്രദീപ്കുമാറിനോട് അന്വേഷണ ഉദ്യോഗസ്ഥനുമുൻപാകെ ഹാജരാകാൻ നിർദേശിച്ചിരുന്നു. എന്നാൽ ഇയാൾ ഹാജരായിരുന്നില്ല. ഇതിനിടെ പ്രദീപ്കുമാർ കാസർകോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ഇത്‌ പരിഗണിക്കവെ, സെഷൻസ് ജഡ്ജ് എസ്.എച്ച്.പഞ്ചാബകേശൻ പ്രദീപ്കുമാറിനോട് അന്വേഷണ ഉദ്യോഗസ്ഥനു മുൻപാകെ ഹാജരാകൻ നിർദേശം നൽകി. ഇതേ തുടർന്നാണ് വ്യാഴാഴ്ച രാവിലെ 11 മണിയോടെ ഇയാൾ ബേക്കൽ സ്റ്റേഷനിലെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!