സിബിഐക്ക് അന്വേഷണം നട ത്തണമെങ്കിൽ സംസ്ഥാനത്തി ന്റെ അനുമതി ആവശ്യമാണ ന്ന് സുപ്രീംകോടതി

എന്നാല്‍ നിലവില്‍ അന്വേഷിക്കുന്ന കേസുകള്‍ക്ക് വിലക്ക് ബാധകമല്ല.ന്യൂഡല്‍ഹി: സിബിഐക്ക് അന്വേഷണം നടത്തണമെങ്കില്‍ സംസ്ഥാനത്തിന്റെ അനുമതി ആവശ്യമാണെന്ന് സുപ്രീംകോടതി. സര്‍ക്കാര്‍ ജീവനക്കാരോ സംവിധാനങ്ങളോ ഉള്‍പ്പെട്ട കേസില്‍ അന്വേഷണത്തിന് സര്‍ക്കാരുടെ അനുമതി വാങ്ങണം. എന്നാല്‍ സ്വകാര്യ വ്യക്തികള്‍ക്കെതിരെ കേസെടുക്കാനും അന്വേഷണത്തിനും സിബിഐക്ക് അനുവാദം ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ ഒരു കേസിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ്. അടുത്തിടെ അനുമതിയില്ലാതെയുള്ള സിബിഐ അന്വേഷണത്തിന് കേരളവും വിലക്കേര്‍പ്പെടുത്തിയിരുന്നു.

