സമുദായ സ്പർധയുണ്ടാക്കുന്ന പ്രസ്താവന ; കങ്കണയ്ക്കും സഹോദരിക്കും വീണ്ടും പോലീസിന്റെ നോട്ടിസ്

മുംബൈ: സമുദായ സ്പര്‍ധ ഉണ്ടാക്കുന്ന തരത്തില്‍ സമൂഹമാധ്യമത്തിലൂടെ പ്രസ്താവന നടത്തിയെന്ന കേസില്‍ ബോളിവുഡ് നടി കങ്കണ റണൗട്ടിനും സഹോദരി രംഗോലി ചന്ദേലിനും മുംബൈ പൊലീസിന്റെ നോട്ടിസ്. ഈ മാസം 23, 24 തീയതികളില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. മൂന്നാം തവണയാണ് ഇതേ വിഷയത്തില്‍ രണ്ടുപേരോടും ബാന്ദ്ര പൊലീസിനു മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെടുന്നത്.
സിബിഐക്ക് അന്വേഷണം നടത്തണമെങ്കില്‍ സംസ്ഥാനത്തിന്റെ.
നേരത്തെ ഒക്ടോബര്‍ 26, 27 തീയതികളിലും അതിനുശേഷം നവംബര്‍ 9, 10 തീയതികളിലും ഹാജരാകാന്‍ നല്‍കിയിരുന്നു.രണ്ടു തവണയും കങ്കണയും സഹോദരിയും ഹാജരായില്ല. കുടുംബത്തില്‍ ഒരു വിവാഹം നടക്കുന്നതിന്റെ തിരക്കിലാണെന്നും നവംബര്‍ 15നു ശേഷമേ സമയമുണ്ടാകൂ എന്നുമായിരുന്നു കങ്കണ അറിയിച്ചത്.
സമുദായങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്നാണു രണ്ടുപേര്‍ക്കും എതിരായ കുറ്റം. മൊഴി രേഖപ്പെടുത്താന്‍ ഒന്നിലേറെ തവണ പൊലീസ് വിളിച്ചിട്ടും വരാന്‍ കങ്കണയും രംഗോലിയും തയാറാകാത്തതിനു പിന്നില്‍ ബിജെപി- ശിവസേന രാഷ്ട്രീയപ്പോരും കാരണമാണെന്നു സൂചയുണ്ട്.

