രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 89,58,484 ലക്ഷം ആയി ; കോവിഡ് മുക്തരുടെ എണ്ണം 83,83,603 ലക്ഷവും ;
24 മണിക്കൂറിനിടെ 45,576 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 585 മരണവും

ന്യൂഡല്‍ഹി: ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും കോവിഡ് കേസുകളില്‍ നേരിയ വര്‍ധന. 24 മണിക്കൂറിനിടെ 45,576 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 89,58,484 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്നലെ 585 പേര് കൂടി മരിച്ചതോടെ, കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,31,578 ആയി ഉയര്‍ന്നു. നിലവില്‍ 4,43,303 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ മാത്രം ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 3502 പേരുടെ കുറവുണ്ടായതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
24 മണിക്കൂറിനിടെ 48,493 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 83,83,603 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

