KSDLIVENEWS

Real news for everyone

ആഗോളതലത്തിൽ കോവിഡ് ബാധിതർ 5.65 കോടി ; മരണം 13,53,832

SHARE THIS ON

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഇതുവരെ 5,65,36,385 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം ബാധിച്ച്‌ 13,53,832 പേര്‍ മരിച്ചു. മൂന്ന് കോടി തൊണ്ണൂറ്റി മൂന്ന് ലക്ഷം പേര്‍ രോഗമുക്തി നേടി. അമേരിക്ക,ഇന്ത്യ,ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുളളത്. അമേരിക്കയില്‍ ഇതുവരെ 1,18,65,041 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം എഴുപത്തിയൊന്ന് ലക്ഷം പിന്നിട്ടു. അതേസമയം, ഇന്ത്യയില്‍ 89,58,143 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്.24 മണിക്കൂറിനിടെ 45,439 പേര്‍ക്ക് പുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ 1,31,618 ആയി ഉയര്‍ന്നു. 83 ലക്ഷം പേര്‍ രോഗമുക്തി നേടി. ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് ഇതുവരെ 59,47,403 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,67,497 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അമ്ബത്തിമൂന്ന് ലക്ഷം കടന്നു. ഫ്രാന്‍സിലും രണ്ടാം ഘട്ട രോഗവ്യാപനം രൂക്ഷമായിരിക്കുന്നത്. അതേസമയം, റഷ്യയെ മറികടന്ന് കോവിഡ് വ്യാപനത്തിലും മരണത്തിലും ലോകത്ത് നാലാമത് എത്തിയിരിക്കുകയാണ് ഫ്രാന്‍സ്.ഫ്രാന്‍സില്‍ ഇതുവരെ 20,65,138 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 46,698 പേര്‍ മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!