ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസ്; നിക്ഷേപകരുടെ സംഗമം ഇന്ന്

ചെറുവത്തൂർ: ഫാഷൻ ഗോൾഡ് ജൂവലറിയിൽ പണം നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ടവരുടെ സംഗമം നവമ്പർ 20 ന് മൂന്നിന് ചെറുവത്തൂർ ഞാണങ്കൈ തിമിരി ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. നിക്ഷേപകരിൽ 50 പേർ സംബന്ധിക്കും. കേസിലെ പ്രതികളായ ടി.കെ.പൂക്കോയ, ഇഷാം, സൈനുൽ ആബിദീൻ എന്നിവരുടെ അറസ്റ്റ് വൈകുന്ന സാഹചര്യത്തിലാണ് നിക്ഷേപകരുടെ സംഗമം സംഘടിപ്പിക്കുന്നത്. പണം തിരിച്ചുകിട്ടാനുള്ള നടപടികൾ വേഗത്തിലാക്കാനും ഭാവി പരിപാടികളും സംഗമത്തിൽ തീരുമാനിക്കും.

