KSDLIVENEWS

Real news for everyone

മുൻ മന്ത്രി ചെർക്കളം അബ്ദുല്ലയുടെ മകളും മരുമകളും സ്ഥാനാർത്ഥികൾ

SHARE THIS ON

കാസർഗോഡ് • തദ്ദേശ വകുപ്പു മന്തിയും മുസ്ലിംലീഗ് ദേശീയ നിർവാഹക സമിതി അംഗവും ആയിരുന്ന പരേതനായ ചെർക്കളം അബ്ദുല്ലയുടെ മകളും മകന്റെ പത്നിയും തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾ . മകൾ മുംതാസ് സമീറ മഞ്ചേശ്വരം പഞ്ചായത്തിൽ 19 ാം വാർഡിലും മകന്റെ ഭാര്യ ജസീമ ജാസ്മിൻ ജില്ലാ പഞ്ചായത്ത് സിവിൽ സ്റ്റേഷൻ ഡിവിഷനിലും ആണ് സ്ഥാനാർഥി . മുംതാസ് സമീറ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് അംഗമായ കാസർകോട് സിവിൽ റ്റേഷൻ വാർഡിൽ തന്നെയായി അനുജൻ കബീറിന്റെ ഭാര്യ ജസീമയുടെ കന്നി അങ്കം . 2010 മുതൽ 2015 വരെ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു . മുംതാസ് സമീറ . കഴിഞ്ഞ 10 വർഷമായി പ്രസിഡന്റാകാനാണ് ലക്ഷ്യം . വനിതാ ലീഗ് ജില്ലാ സെക്രട്ടറി , വനിതാ ലീഗ് മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് , എസ്പിയു ജില്ലാ സെക്രട്ടറി , തയ്യൽ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റുമാണ് . വനിതാ ലീഗ് ചെങ്കള പഞ്ചായത്ത് മുൻ പ്രസിഡന്റാണ് ജസീമ ജാസ്മിൻ .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!