KSDLIVENEWS

Real news for everyone

ബെഡന് 78ാം പിറന്നാൾ , സ്വന്തമാകുന്നത് യു.എസിന്റെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റെന്ന റെക്കോർഡ്

SHARE THIS ON

ലോസ്‌ആഞ്ചലസ് : നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ഇന്ന് 78ാം പിറന്നാള്‍. ജനുവരിയില്‍ സത്യപ്രതിജ്ഞ ചെയ്യുന്നതോടെ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ് ആയി മാറും ജോ ബൈഡന്‍. ഇതുവരെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനായിരുന്നു പദവിയിലെത്തിയ ഏറ്റവും പ്രായം കൂടിയ യു.എസ് പ്രസിഡന്റ് എന്ന റെക്കോര്‍ഡ്. സത്യപ്രതിജ്ഞ ചെയ്യുമ്ബോള്‍ ട്രംപിന് 70 വയസും 220 ദിവസവുമായിരുന്നു പ്രായം. ട്രംപിന് മുമ്ബ്, 69ാം വയസില്‍ സത്യപ്രതിജ്ഞ ചെയ്ത റൊണാള്‍ഡ് റീഗനായിരുന്നു ഏറ്റവും പ്രായം കൂടിയ യു.എസ് പ്രസിഡന്റ്. അതേ സമയം, പ്രസിഡന്റ് കാലാവധി പൂര്‍ത്തിയാക്കുന്ന ഏറ്റവും പ്രായം കൂടിയ പ്രസിഡന്റും ബൈഡനാകും. 77 ാം വയസില്‍ വൈറ്റ് ഹൗസിന്റെ പടിയിറങ്ങിയ റൊണാള്‍ഡ് റീഗന്‍ തന്നെയാണ് ഇക്കാര്യത്തില്‍ ബൈഡന്റെ പിന്‍കാമി. 42 വയസില്‍ അധികാരത്തിലെത്തിയ തിയ‌ഡോര്‍ റൂസ്‌വെല്‍റ്റ് ആണ് ഏറ്റവും പ്രായം കുറഞ്ഞ യു.എസ് പ്രസിഡന്റ്. പ്രായം ഇത്രയും ഉണ്ടെങ്കിലും അമേരിക്കയെ നയിക്കുന്നത് തനിക്കതൊരു പ്രശ്നമേയല്ലെന്നും ഇപ്പോഴും ആരോഗ്യവാനാണെന്നും രാഷ്ട്രീയത്തില്‍ കഴിഞ്ഞ അര നൂറ്റാണ്ടായി സജീവമായ ബൈഡന്‍ പറയുന്നു. അതേ സമയം, തിരഞ്ഞെടുപ്പ് പ്രചാരണവേളകളില്‍ ബൈഡന്റെ പ്രായം ഉയര്‍ത്തിക്കാട്ടി ട്രംപ് വിമര്‍ശനങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!