KSDLIVENEWS

Real news for everyone

പിടിമുറുക്കി കോവിഡ് ;
ആഗോളതലത്തിൽ കോവിഡ് ബാധിതർ 5.78 കോടി ;

SHARE THIS ON

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഇതുവരെ അഞ്ച് കോടി എഴുപത്തിയെട്ട് ലക്ഷം പേര്‍ക്കാണ് രോഗം ബാധിച്ചത്. ആറ് ലക്ഷത്തിലധികം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം നാല് കോടി പിന്നിട്ടു. അമേരിക്കയില്‍ ഇതുവരെ 1,22,69,462 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 2,60,240 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം എഴുപത്തിമൂന്ന് ലക്ഷം പിന്നിട്ടു. അതേസമയം, ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 90 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 45882 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ആകെ മരണം 1.32 ലക്ഷം പിന്നിട്ടു. 44807 പേര്‍ രോഗമുക്തി നേടി.നിലവില്‍ രാജ്യത്ത് 4,437,94 പേരാണ് ചികിത്സയിലുള്ളത്. രോഗമുക്തി നിരക്ക് 93.60 ശതമാനമാണ്. ബ്രസീലില്‍ അറുപത് ലക്ഷത്തിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗം ബാധിച്ച്‌ 1,68,662 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അമ്ബത്തിനാല് ലക്ഷം പിന്നിട്ടു. ഫ്രാന്‍സിലും സ്ഥിതി അതീവ ഗുരുതരമായിതുടരുകയാണ്. രാജ്യത്ത് ഇരുപത്തിയൊന്ന് ലക്ഷത്തിലധികം രോഗബാധിതരാണ് ഉള്ളത്. 48,265 പേര്‍ മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!