KSDLIVENEWS

Real news for everyone

ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം അഞ്ച് കോടി എൺപത്തി നാല് ലക്ഷം പിന്നിട്ടു .

SHARE THIS ON

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അഞ്ച് കോടി എണ്‍പത്തി നാല് ലക്ഷം പിന്നിട്ടു. അഞ്ചര ലക്ഷത്തിലധികം കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്.ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 5,84,66,802 ആയി ഉയര്‍ന്നു.13,85,708 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 4,04,51,775 ആയി.

രോഗികളുടെ എണ്ണത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്ത് അമേരിക്കയാണ്. 1,62,340 പേര്‍ക്കാണ് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,24,40,167 ആയി. മരണസംഖ്യയും കുത്തനെ ഉയരുകയാണ്. 2,61,757 പേര്‍ മരിച്ചു. എഴുപത്തിനാല് ലക്ഷത്തിലധികം പേര്‍ സുഖം പ്രാപിച്ചു.

കഴിഞ്ഞദിവസം നാല്‍പത്തി അയ്യായിരത്തിലധികം പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം തൊണ്ണൂറ് ലക്ഷം കടന്നു. 4,40,554 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. മരണസംഖ്യ 1.33 ലക്ഷം കടന്നു. രോഗമുക്തി നേടിയവരുടെ എണ്ണം 85 ലക്ഷം പിന്നിട്ടു.

ബ്രസീലിലും രോഗവ്യാപനം രൂക്ഷമാകുകയാണ്.ആകെ രോഗബാധിതരുടെ എണ്ണം അറുപത് ലക്ഷം കടന്നു. 1,69,016 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 54 ലക്ഷം പിന്നിട്ടു. രോഗബാധിതരുടെ എണ്ണത്തില്‍ നാലാം സ്ഥാനത്ത് ഫ്രാന്‍സാണ്. 21,27,051 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. 48,518 പേര്‍ മരിച്ചു. റഷ്യയിലും രോഗവ്യാപനം രൂക്ഷമാകുകയാണ്. 20,64,748 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 35,778 പേര്‍ മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!