KSDLIVENEWS

Real news for everyone

മോദി തന്നെ ഞങ്ങളുടെ സൂപ്പർ ഹീറോ … മലപ്പുറത്ത് രണ്ട് മുസ്ലിം വനിതകൾ ബി ജെ പി സ്ഥാനാർഥികളായി

SHARE THIS ON

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് ആദ്യമായി ബി.ജെ.പി സ്ഥാനാര്‍ത്ഥികളായി രണ്ട് മുസ്ളിം വനിതകള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള ആരാധനയാണ് ടി.പി. സുല്‍ഫത്തിനെയും ആയിഷ ഹുസൈനെയും മത്സരരംഗത്തെത്തിച്ചത്. വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് ആറാംവാര്‍ഡിലാണ് വാണിയമ്ബലം കൂറ്റമ്ബാറ സ്വദേശിനി ടി.പി. സുല്‍ഫത്ത് മത്സരിക്കുന്നത്. ആയിഷ ഹുസൈന്‍ പൊന്മുണ്ടം പഞ്ചായത്തിലെ ഒമ്ബതാം വാര്‍ഡിലും. സുല്‍ഫത്ത് പ്രചാരണം തുടങ്ങി. ആയിഷ നാളെ മുതല്‍ പ്രചാരണത്തിനിറങ്ങും.

മോ​ദി​യു​ടെ​ ​ക​ടു​ത്ത​ ​ആ​രാ​ധി​ക​യാ​ണ് ​താ​നെ​ന്ന് ​സു​ല്‍​ഫ​ത്ത് ​പ​റ​യു​ന്നു.​ ​പ​തി​ന​ഞ്ചാം​ ​വ​യ​സി​ല്‍​ ​വി​വാ​ഹി​ത​യാ​യ​ ​ത​നി​ക്ക് ​ക​ളി​ച്ചു​ ​ന​ട​ക്കേ​ണ്ട​ ​പ്രാ​യ​ത്തി​ല്‍​ ​കു​ടും​ബി​നി​യാ​യ​തി​ന്റെ​ ​പ്ര​യാ​സം​ ​ശ​രി​ക്കു​മ​റി​യാം.​ ​മു​ത്ത​ലാ​ഖ് ​നി​രോ​ധ​ന​വും​ ​പെ​ണ്‍​കു​ട്ടി​ക​ളു​ടെ​ ​വി​വാ​ഹ​പ്രാ​യം​ ​വ​ര്‍​ദ്ധി​പ്പി​ക്കാ​നു​ള്ള​ ​തീ​രു​മാ​ന​വും​ ​ധീ​ര​ന​ട​പ​ടി​ക​ളാ​ണ്.​ ​മോ​ദി​ ​വ​ന്ന​ശേ​ഷ​മാ​ണ് ​ബി.​ജെ.​പി​യെ​ ​വീ​ക്ഷി​ച്ച​ത്.​ ​ബി.​ജെ.​പി​യി​ല്‍​ ​എ​ല്ലാ​ ​മ​ത​ക്കാ​രു​മു​ണ്ട​ന്നും​ ​സു​ല്‍​ഫ​ത്ത് ​പ​റ​യു​ന്നു.

പ്ര​ദേ​ശ​ത്തെ​ ​പ്ര​മു​ഖ​ ​ബി​സി​ന​സ് ​കു​ടും​ബാം​ഗ​മാ​യ​ ​സു​ല്‍​ഫ​ത്ത് ​ആ​ദ്യ​മാ​യാ​ണ് ​മ​ത്സ​ര​രം​ഗ​ത്ത്.​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​ഡി​വി​ഷ​നി​ലേ​ക്ക് ​മ​ത്സ​രി​ക്കാ​ന്‍​ ​നി​ര്‍​ദ്ദേ​ശി​ച്ചെ​ങ്കി​ലും​ ​സ്വ​ന്തം​ ​നാ​ട്ടി​ല്‍​ ​മ​ത്സ​രി​ക്കാ​നാ​യി​രു​ന്നു​ ​സു​ല്‍​ഫ​ത്തി​ന്റെ​ ​ആ​ഗ്ര​ഹം.​ ​പ്ര​വാ​സി​യാ​യ​ ​ഭ​‌​ര്‍​ത്താ​വും​ ​വീ​ട്ടു​കാ​രും​ ​മു​സ്‌​ലിം​ ​ലീ​ഗു​കാ​രാ​ണ്.​ ​താ​ന്‍​ ​മ​ത്സ​രി​ക്കു​ന്ന​തി​നെ​ ​എ​തി​ര്‍​ത്തി​ട്ടി​ല്ല.​ ​വ്യ​ക്തി​പ​ര​മാ​യ​ ​തീ​രു​മാ​ന​മാ​യാ​ണ് ​കു​ടും​ബം​ ​കാ​ണു​ന്ന​ത്.​ ​പാ​ട്ടു​കാ​രി​ ​കൂ​ടി​യാ​യ​ ​സു​ല്‍​ഫ​ത്തി​ന് ​വി​ദ്യാ​‌​ര്‍​ത്ഥി​ക​ളാ​യ​ ​ര​ണ്ട് ​മ​ക്ക​ളു​ണ്ട്.

ന്യൂ​ന​പ​ക്ഷ​ ​മോ​ര്‍​ച്ച​ ​മ​ല​പ്പു​റം​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​യം​ഗം​ ​വ​രി​ക്കോ​ട്ടി​ല്‍​ ​ഹു​സൈ​ന്റെ​ ​ഭാ​ര്യ​യാ​ണ് ​ആ​യി​ഷ.​ ​തി​ര​ഞ്ഞെ​ടു​പ്പി​ല്‍​ ​മ​ത്സ​രി​ക്കു​ന്ന​ത് ​ആ​ദ്യം.​ ​രാ​ജ്യ​സു​ര​ക്ഷ​യു​ടെ​ ​കാ​ര്യ​ത്തി​ലെ​ ​മോ​ദി​യു​ടെ​ ​ധീ​ര​നി​ല​പാ​ടാ​ണ് ​ത​ന്നെ​ ​ആ​ക​ര്‍​ഷി​ച്ച​തെ​ന്ന് ​ആ​യി​ഷ​ ​പ​റ​യു​ന്നു.​ ​ഭ​ര്‍​ത്താ​വ് ​ഹു​സൈ​ന്‍​ ​മ​ല​പ്പു​റം​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്തി​ലേ​ക്ക് ​എ​ന്‍.​ഡി.​എ​ ​സ്ഥാ​നാ​ര്‍​ത്ഥി​യാ​യി​ ​എ​ട​രി​ക്കോ​ട് ​ഡി​വി​ഷ​നി​ല്‍​ ​നി​ന്ന് ​മ​ത്സ​രി​ക്കു​ന്നു​ണ്ട്.​ 42​കാ​രി​യാ​യ​ ​ആ​യി​ഷ​ ​ഏ​ഴാം​ ​ക്ലാ​സ് ​വ​രെ​ ​പ​ഠി​ച്ചു.​ ​പ​ത്ത് ​വ​യ​സു​കാ​രി​യാ​യ​ ​മ​ക​ളു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!