KSDLIVENEWS

Real news for everyone

പ്രവാസി സംഘടനകളുടെ പ്രവർത്തനം ഇന്ത്യക്കാർക്ക് അഭിമാനം ഖാദർ തെരുവത്ത്

SHARE THIS ON

ദുബൈ: പ്രവാസി സംഘടനകളുടെ പ്രവർത്തനം ഇന്ത്യക്കാർക്ക് അഭിമാനം നൽകുന്നതാണെന്ന് കണ്ണൂർ വിമാനത്താവള അതോറിറ്റി ഡയറക്ടറും പ്രമുഖ വ്യവസായിയുമായ ഖാദർ തെരുവത്ത് പറഞ്ഞു. യു.എ.ഇ നാല്പത്തി ഒൻപതാം ദേശീയ ദിനത്തോടനുബന്ധിച്ച് ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി കൈൻഡ്നെസ്സ് ബ്ലഡ് ഡോനെഷൻ ടീമുമായി സഹകരിച്ചു രക്തം നൽകൂ.. പുഞ്ചിരി സമ്മാനിക്കൂ..എന്ന മഹിത സന്ദേശവുമായി സംഘടിപ്പിക്കുന്ന ആയിരം യൂണിറ്റ് മെഗാ ബ്ലഡ് ഡൊണേഷൻ ക്യാമ്പിന്റെ പോസ്റ്റർ പ്രകാശനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എം.സി.സിയെ പോലുള്ള പ്രവാസി സംഘടനകളുടെ പ്രവർത്തനം കൊണ്ട് നിരവധി പ്രവാസികളായ ഇന്ത്യക്കാർക്കും അത് പോലെ നാട്ടുകാർക്കും ആശ്രയമായിട്ടുണ്ടെന്നും പ്രത്യേകിച്ച് കോവിഡ് മഹാമാരിയിൽ ലോകം വിറങ്ങലിച്ച് നിന്നപ്പോൾ കെ.എം.സി.സി യെ പോലുള്ള സംഘടനകൾ നടത്തിയ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും അതിലൂടെ ഒരുപാട് പേർക്ക് സാന്ത്വനം നൽകാനായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്ലഡ് ഡോണേഷൻ പോലെയുള്ള സേവന പ്രവർത്തനങ്ങൾ നടത്തുന്ന കെ.എം.സി.സിയുടെ പ്രവർത്തനങ്ങൾ ഈ രാജ്യത്തോടുള്ള പ്രവാസികളുടെ കടപ്പാട് വിളിച്ചോതുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു . കെ.എം.സി.സി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനത്തിലൂടെ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാനാവുമെന്നും ഖാദർ തെരുവത്ത് കൂട്ടിച്ചേർത്തു പോസ്റ്റർ പ്രാകാശനം യുവ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ മൊയ്‌ദീൻ പന്നടുക്കതിന്നു നൽകി കൊണ്ട് ഖാദർ തെരുവത് നിർവഹിച്ചു കെ എം സി സി നാഷണൽ കമ്മിറ്റി ട്രഷറർ നിസാർ തളങ്കര ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ ആക്ടിംഗ് പ്രസിഡന്റ് റാഫി പള്ളിപ്പുറം . ജില്ലാ ജന സെക്രട്ടറി സലാം കന്യപ്പാടി ട്രഷറർ ഹനീഫ് ടി.ആർ മേൽപറമ്പ്, ജില്ലാ ഭാരവാഹികളായ അഡ്വ: ഇബ്രാഹിം ഖലീൽ, സലാം തട്ടാനിച്ചേരി, ഫൈസൽ മൊഹ്സിൻ എന്നിവർ സംബന്ധിച്ചു. ഡിസംബർ 2നു രാവിലെ 10മണി മുതൽ ഉച്ചക്ക് 4മണിവരെ ലത്തീഫ ഹോസ്പിറ്റൽ അങ്കണത്തിൽ ദുബൈ ഹെൽത്ത് അതോറിറ്റി പ്രത്യേകം സജ്ജമാക്കിയ ടെന്റിൽ വെച്ച് കോവിഡ് പ്രോട്ടോക്കോൾ പ്രകാരമാണു മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പിലൂടെ 1000 യൂണിറ്റ് രക്തം ദുബൈ ബ്ലഡ് ബാങ്കിനു കൈമാറും. കോവിഡുമായി ബന്ധപ്പെട്ട് ഇതിനു മുമ്പും ആയിരത്തിലധികം യൂനിറ്റ് രക്തം ജില്ലാ കെ.എം.സി.സി സംഘടിപ്പിച്ച ക്യാമ്പിലൂടെ ദുബൈ ബ്ലഡ് ബാങ്കിനു നൽകിയിരുന്നത് ദുബായ് ഹെൽത്ത് അതോറിറ്റിയുടെ പ്രശംസക്ക് പാത്രമായിരുന്നു. ജില്ലയിലെ വിവിധ മണ്ഡലം കമ്മിറ്റികളുടെയും പഞ്ചായത്ത്, മുനിസിപ്പാലിറ്റി കമ്മിറ്റികളുടെയും ആത്മാർത്ഥമായ സഹകരണത്തിലൂടെയും പ്രവർത്തനത്തിലൂടെയുമായിരിന്നു ദുബായ് ഹെൽത്ത് അതോറിറ്റിയുടെ അംഗീകാരം ജില്ലാ കെ.എം.സി.സിയെ തേടിയെത്തിയത്.

രക്തദാനത്തിലൂടെ ഓരോ ജീവനുകൾ രക്ഷിക്കുന്നതോടൊപ്പം തന്നെ ആ കുടുംബത്തിനു പുഞ്ചിരിയാണു നാം സമ്മാനിക്കുന്നത്. യു.എ.ഇ ദേശീയ ദിനത്തിനോടനുബന്ധിച്ച് നടത്തുന്ന രക്തദാന ക്യാമ്പിലൂടെ നമ്മുടെ പോറ്റമ്മയായ യു.എ.ഇക്കു രാഷ്ട്രസേവനമാണു നാം ചെയ്യുന്നത്. രക്തം ദാനം ചെയ്യുന്നതിലൂടെ രക്തദാതാവ് രാജ്യത്തിനു പുഞ്ചിരി നൽകുന്നു എന്ന മഹത്തായ സന്ദേശമാണു ഈ ഒരു മെഗാ രക്തദാന ക്യാമ്പിലൂടെ സമൂഹത്തിനു നൽകുന്നതെന്ന് ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ ആക്ടിങ് പ്രസിഡന്റ് റാഫി പള്ളിപ്പുറം, ജനറൽ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറർ ഹനീഫ് ടി ആർ മേൽപറമ്പ്, കൈൻഡ്നെസ്സ് ബ്ലഡ് ഡോനെഷൻ ടീം ഭാരവാഹികളായ അൻവർ വയനാട്, ശിഹാബ് തെരുവത് എന്നിവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!