യുഎഇയിൽ 1205 പേർക്ക് പുതിയ കോവിഡ് ; 791 പേർക്ക് മുക്തി ; നാല് മരണം

അബുദാബി • കോവിഡ് 19 ബാധിതരായ നാലു പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ മരിച്ചതായും ഇതോടെ ആകെ മരണം 552 ആയതായും ആരോഗ്യ – രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു . പുതുതായി 1205 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു . 791 പേർ രോഗമുക്തി നേടിയതായും അധികൃതർ പറഞ്ഞു . ആകെ രോഗികൾ : 1,58,990 . രോഗമുക്തി നേടിയവർ : 1,48,871 . ചികിത്സയിൽ ഉള്ളത് 9,567 പേർ . ഫുജൈറയിൽ ക്യാംപിങ് നിരോധിച്ചു. ( ഫുജൈറയിൽ ടെന്റ് , കാരവൻ എന്നിവയുൾപ്പെടെ എല്ലാത്തരത്തിലുള്ള മരുഭൂ താമസങ്ങളും ( ക്യാംപിങ് ) ഫുജൈറ അടിയന്തര നിവാരണ വിഭാഗം നിരോധിച്ചു . സമൂഹത്തിന്റെ ആരോഗ്യ സുരക്ഷയെ കരുതിയാണിതെന്ന് ഫുജൈറ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ മുഹമ്മദ് അഹ്മദ് ബിൻ ഗാനെം അൽ കഅബി പറഞ്ഞു . മരുഭൂ ക്യാംപ് ചെയ്യുന്നവരുടെ പ്രിയപ്പെട്ട സ്ഥലമാണ് ഫുജൈറ . തണുപ്പുകാലത്ത് രാജ്യത്തിന്റെ മിക്ക ഭാഗത്ത് നിന്നും ഇവിടെ ആളുകൾ കുടുംബസമേതമെത്തി ടെന്റ് കെട്ടിയും കാരവനിലും രാത്രി
ചെലവഴിക്കാറുണ്ട് . യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് അഞ്ചു ദിവസത്തെ അവധി ലഭിക്കുന്നതിനാൽ ഇപ്രാവശ്യം ഒട്ടേറെ പേർ ക്യാംപിങ്ങിന് പദ്ധതിയിട്ടിരുന്നു . ആകെ പരിശോദന 15.8 ദശലക്ഷം പിന്നിട്ടു പുതുതായി 110,952 കോവിഡ് പരിശോധനകൾ നടത്തിയതോട യുഎഇയിൽ ആകെ കോവിഡ് പരിശോധന 15.8 ദശലക്ഷം പിന്നിട്ടു . കോവിഡ് രോഗികളുടെ എണ്ണം കുറയാത്ത സാഹചര്യത്തിൽ പൊതുവായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാനും നിർദേശിച്ചു . സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവരെ കണ്ടെത്താൻ വിവിധ എമിറേറ്റുകളിൽ പരിശോധന കർശനമായി തുടരുന്നു . എല്ലാവരും സുരക്ഷാ മുൻകരുതലുകൾ പാലിക്കണം . ഇല്ലെങ്കിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരുടെ പ്രയത്നത്തിന് ഫലമില്ലാതായിപ്പോകുമെന്ന് അധികൃതർ വ്യക്തമാക്കി . നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് കൺസ്യൂമർ ആപ്പ് വഴിയോ 600545555 എന്ന mmolcero , Consumerrights.ae വെബ്സൈറ്റ് സന്ദർശിച്ചോ വിവരം അധികൃതരെ അറിയിക്കണം .

