KSDLIVENEWS

Real news for everyone

കടലിൽ കുളിക്കുന്നതിനിടെ സ്രാവിന്റെ കടിയേറ്റ് വിനോദസഞ്ചാരി മരിച്ചു

SHARE THIS ON

സിഡ്‌നി : ഓസ്‌ട്രേലിയയില്‍ സ്രാവിന്റെ കടിയേറ്റ് വിനോദസഞ്ചാരി മരിച്ചു . വടക്കു പടിഞ്ഞാറന്‍ സമുദ്രതീരത്തെ കേബിള്‍ ബീച്ചില്‍ ഇന്ന് രാവിലെയാണ് സംഭവം നടന്നത് . കടലില്‍ കുളിക്കുന്നതിനിടെയാണ് വിനോദസഞ്ചാരിക്ക് സ്രാവിന്റെ കടിയേറ്റത്. ആക്രമണത്തിനിരയായയാളെ വെള്ളത്തിന് പുറത്തെത്തിച്ച്‌ ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല .

ഇക്കൊല്ലം ഓസ്‌ട്രേലിയയില്‍ സ്രാവിന്റെ ആക്രമണത്താലുണ്ടായ എട്ടാമത്തെ മരണമാണിത്. ബ്രൂം പട്ടണത്തില്‍ നിന്ന് 22 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കേബിള്‍ ബീച്ചില്‍ സ്രാവിന്റെ ആക്രമണം താരതമ്യേന കുറവാണ് . എന്നാല്‍ അപകടകാരികളായ ആമകളുടെ സാന്നിധ്യമുണ്ടാകുന്നത് പതിവായതിനാല്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ ബീച്ച്‌ അടച്ചിടാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!