KSDLIVENEWS

Real news for everyone

ഒഡീഷ ഗവർണറുടെ ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു

SHARE THIS ON

ഭൂവനേശ്വര്‍: ഒഡീഷ ഗവര്‍ണര്‍ പ്രൊഫ. ഗണേഷിലാലിന്റെ ഭാര്യ സുശീലാ ദേവി അന്തരിച്ചു. കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു. 75 വയസ്സായിരുന്നു.

‌നവംബര്‍ ഒന്നിനാണ് സുശീലാ ദേവിക്കു കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഭുവനേശ്വര്‍ എസ് യു എം അള്‍ട്ടിമേറ്റ് മെഡികെയറില്‍ ചികിത്സയിലായിരുന്നു.

ഹരിയാനയിലെ ഹിസാര്‍ സ്വദേശിയായ സുശീലാ ദേവി സാമൂഹ്യ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു.

സുശീലാ ദേവി ഗണേഷിലാല്‍ ദമ്ബതികള്‍ക്ക് ഏഴു മക്കളാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!