KSDLIVENEWS

Real news for everyone

10 കോടി നേടാൻ പതിനാറുകാരി ഒച്ചിനെ തിന്നാൻ നോക്കി ; ടിക്ക് ടോക്ക് രാജ്ഞിയുടെ 10 കോടി സ്വപ്നം പൊലിഞ്ഞു !

SHARE THIS ON

ടിക്ടോക്കില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് ഉള്ള താരമാണ് അമേരിക്കയിലെ നോര്‍വാള്‍ക്ക് സ്വദേശിനി ചാര്‍ലി ഡി അമേലിയോ. ടിക്ടോക് രാജ്ഞി എന്ന വിശേഷണം നേടിയ പെണ്‍കുട്ടി. 9.95 കോടി ഫോളോവേഴ്സ് ഉള്ള ചാര്‍ലി വൈകാതെ 10 കോടി എന്ന മാന്ത്രിക സംഖ്യയില്‍ എത്തുമെന്നായിരുന്നു കരുതിയിരുന്നത്.

എന്നാല്‍ ചാര്‍ലിയുടെ ആ സ്വപ്നത്തിന് തിരച്ചടി ഏറ്റു എന്നു മാത്രമല്ല കടുത്ത വിമര്‍ശനങ്ങളും നേരിടുകയുമാണ് ഈ പതിനാറുകാരി.

വ്യൂ യുട്യൂബറായ ജെയിംസ് ചാള്‍സിന് ഡി അമേലിയോ കുടുംബം നല്‍കിയ സത്കാരത്തിന്റെ വിഡിയോ ആണ് പ്രശ്നങ്ങള്‍ക്കു കാരണമായത്. ചാര്‍ലിയുടെ സഹോദരി ഡിക്സി, അച്ഛന്‍ മാര്‍ക്, അമ്മ ഹെയ്ദി എന്നിവര്‍ ചേര്‍ന്നാണ് ചാള്‍സിന് സത്കാരം നല്‍കിയത്.

ഇവരുടെ ഷെഫ് ആരോണ്‍ മേയ് ആണ് വേണ്ടി ആഹാരം ഒരുക്കിയത്.

വിവിധ വിഷയങ്ങളെക്കുറിച്ച്‌ സംസാരിക്കുന്നതും ഭക്ഷണം കഴിക്കുന്നതുമാണ് വിഡിയോയിലുള്ളത്. ഇതിനിടയില്‍ പാകം ചെയ്ത ഒരു ഒച്ചിനെ തിന്നാന്‍ ഡിക്സി ശ്രമിക്കുന്നു. എന്നാല്‍ രുചി ഇഷ്ടപ്പെടാതെ വലിച്ചെറിയുന്നു.

വീണ്ടും കഴിക്കാന്‍ ശ്രമിക്കുകയും ഇഷ്ടപ്പെടാതെ വലിച്ചെറിഞ്ഞ് പുറത്തേക്ക് ഓടുകയും ചെയ്യുന്നു. ഷെഫ് ആരോണ്‍ മേയ് നില്‍ക്കുമ്ബോഴാണ് ഡിക്സി ഇതെല്ലാം ചെയ്യുന്നത്. ചാര്‍ലി ഇതിനിടയില്‍ ആരോണിനെ പരിഹസിക്കുന്ന തരത്തില്‍ സംസാരിക്കുന്നുമുണ്ട്. ഇതാണ് വിഡിയോയ്ക്കെതിരെ രോഷം ഉയരാന്‍ കാരണമായത്.

ഡിക്സിയും ചാര്‍ലിയും യാതൊരു ബഹുമാനമോ മര്യാദയോ ഇല്ലാതെയാണ് ആരോണ്‍ മേയോട് പെരുമാറിയതെന്നാണ് ആക്ഷേപം. ഇഷ്ടമില്ലെങ്കില്‍ കഴിക്കാതിരിക്കാമെന്നും എന്നാല്‍ വിഡിയോ ആകര്‍ഷകമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നാടീകയമായ ഈ പ്രകടനമെന്നുമാണ് വിമര്‍ശകര്‍ പറയുന്നത്.

കൂടുതല്‍ ഫോളോവേഴ്സ് വേണമെന്നും 10 കോടിയിലെത്താന്‍ വൈകുന്നുവെന്ന തരത്തിലുമുള്ള ചാര്‍ലിയുടെ പ്രസ്താവനയും വിമര്‍ശനങ്ങള്‍ക്ക് കാരണമായി. ഇപ്പോഴുള്ള ഫോളോവേഴ്സിനെ പരിഹസിക്കുന്ന രീതിയിലാണ് ചാര്‍ലി സംസാരിച്ചതെന്നായിരുന്നു ആക്ഷേപം.

ഇതിന്റെയെല്ലാം ഫലമായി നിരവധിപ്പേര്‍ ചാര്‍ലിയെ അണ്‍ഫോളോ ചെയ്തു. ഇതുവരെ 10 ലക്ഷം ഫോളോവേഴ്സിനെ നഷ്ടമായിട്ടുണ്ട്. ട്രോളുകളും വിമര്‍ശനങ്ങളും ശക്തമായി തുടരുന്നു.

സൈബര്‍ അധിക്ഷേപം കടുത്തതോടെ ചാര്‍ലി ഇന്‍സ്റ്റഗ്രാമില്‍ ഒരു ലൈവ് വിഡിയോയുമായി എത്തി. തെറ്റിദ്ധാരണ കൊണ്ടാണ് ഇതെല്ലാം സംഭവിച്ചത്. നിരവധി ഫോളോവേഴ്സിനെ നഷ്ടമായി. ആത്മഹത്യ ചെയ്തൂടെ എന്നു ചിലര്‍ സന്ദേശമയച്ചെന്നും ചാര്‍ലി പറഞ്ഞു.

വിമര്‍ശനങ്ങള്‍ ശക്തമായതോടെ ചാര്‍ലിയെ പിന്തുണച്ചും ആരാധകരും രംഗത്തെത്തി. 16 വയസ്സുകാരിയുടെ പക്വത കുറവായി കണ്ടാല്‍ മതിയെന്നും ഒരു തെറ്റിന്റെ പേരില്‍ ഇങ്ങനെ ആക്രമിക്കുന്നത് ശരിയല്ലെന്നുമാണ് ഇവരുടെ അഭിപ്രായം.

എന്തായാലും കൂടുതല്‍ വരുമാനവും ഫോളോവേഴ്സിനെയും ലക്ഷ്യമിട്ടുള്ള വിഡിയോ ഇങ്ങനെ പര്യവസാനിക്കുമെന്ന് ഡി അമേലിയോ കുടുംബം കരുതിക്കാണില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!