Covid_19
ഒമാനില്‍ ഇന്ന് 275 പേര്‍ക്ക് കൂടി കോവിഡ് ;
ആറ് മരണം

മസ്കത്ത് : ഒമാനിൽ ആറ് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു . ഇതോടെ രാജ്യത്ത് ഇതുവെര കൊവിഡ് ബാധിതരായി മരണപ്പെട്ടവരുടെ എണ്ണം 1386 ആയി . അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 275 പേർക്ക് കൂടി രാജ്യത്ത് പുതിയതായി രോഗം സ്ഥിരീകരിച്ചു . ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒമാനിൽ ഇതുവരെ 1,22,356 പേർക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത് . ഇവരിൽ 1,13,577 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട് . നിലവിൽ 92.8 ശതമാനമാണ് ‘ രാജ്യത്തെ രോഗമുക്തി നിരക്ക് . കഴിഞ്ഞ 24 മണിക്കൂറിനിടെ 33 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട് . ഇപ്പോൾ 256 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സ തേടുന്നത് . ഇവരിൽ 122 പേരുടെ നില ഗുരുതരമാണ് . ഇവർ തീവ്രപരിചരണ വിഭാഗങ്ങളിലാണ് .

